Actress
മഹേശ്വറിന്റെ അലീന ഇവിടെയുണ്ട്; ഈ സനേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്ന് നിർമല ശ്യാം
മഹേശ്വറിന്റെ അലീന ഇവിടെയുണ്ട്; ഈ സനേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്ന് നിർമല ശ്യാം
24 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും ബിഗ്സ്ക്രീനിലേയ്ക്ക് എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ ദേവദൂതനായി കാത്തിരുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തെത്തിയ ദേവദൂതന്റെ 4K വെർഷൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വൻ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.
ചിത്രം വീണ്ടും തിയേറ്ററിലെത്തിയപ്പോൾ എല്ലാവരും ആദ്യം തിരഞ്ഞത് നായിക ജയപ്രദയുടെ കുട്ടിക്കാലം അവതരിപ്പിച്ച നിർമല ശ്യാമിനെയായിരുന്നു. ദേവദൂതന് ശേഷം നിർമല മറ്റൊരു സിനിമയിൽപ്പോലും വന്നിട്ടില്ല. ഇപ്പോഴിതാ അലീന എവിടെയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകർ.
അഭിനയത്തിൽ നിന്നെല്ലാം വിട്ട് മാറി കുടുംബ ജീവിതം നയിക്കുകയാണ് താരം. ദേവദൂതന്റെ സെറ്റിൽ കുറച്ച് വ്യത്യസ്തയായി തോന്നിയ കുട്ടിയായിരുന്നു നിർമല എന്ന് നടൻ വിനീത് കുമാർ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിനീതിന്റെ വാക്കുകൾ സ്റ്റോറിയായി പങ്കുവച്ച് നിർമല നന്ദിയും പങ്കുവെച്ചിരുന്നു.
ആദ്യ ദിനത്തിൽ 56 തിയേറ്ററുകളിൽ മാത്രം പ്രദർശിപ്പിച്ച സിനിമ പ്രേക്ഷകരുടെ ആവശ്യം മൂലം ഇപ്പോൾ 100 തിയേറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്. ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെയാണ് പുറത്തിറക്കിയിരിക്കുന്നത്.
ഒരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതി നൽകി എന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ച വിദ്യാസാഗർ സിനിമ കണ്ടതിന് ശേഷം അഭിപ്രായപ്പെട്ടത്. പരാജയപ്പെട്ടൊരു സിനിമ 24 വർഷത്തിന് ശേഷം ഇത്തരത്തിൽ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് കരുതിയില്ലെന്ന് സിബി മലയിലും പറഞ്ഞു. കുറച്ച് പേര് മാത്രം ദേവദൂതൻ കണ്ട് മടങ്ങുമെന്നാണ് കരുതിയത്. എന്നാൽ ഓൺലൈൻ പ്രീ ബുക്കിങ് കണ്ട് തങ്ങൾ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജയപ്രദ, ജനാർദ്ദനൻ, മരളി, വിനീത്, ജഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.