Connect with us

‘അഭിനയത്തിന്റെ കാര്യത്തില്‍ അച്ഛന്‍ ഉപദേശിക്കാറില്ല, എന്നാല്‍ ഒരു കാര്യം എപ്പോഴും ഓര്‍മിപ്പിക്കാറുണ്ട്’

Interviews

മലയാള സിനിമയിലെ താരപുത്രന്മാരുടെ നിരയിലെ പുതിയ താരോദയമാണ് നടന്‍ നിരഞ്ജ്. മലയാള സിനിമയില്‍ ഇന്നും സജീവ സാന്നിധ്യമായ മണിയന്‍ പിള്ള രാജുവിന്റെ മകനായ നിരഞ്ജ് ‘ബോബി’ എന്ന ചിത്രത്തിലൂടെയാണ് നായകനിരയില്‍ അരങ്ങേറ്റം കുറിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ രഞ്ജിത്ത് ചിത്രം ഡ്രാമയിലും നിരഞ്ജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

അഭിനയത്തിന്റെ കാര്യത്തില്‍ അച്ഛന്‍ മണിയന്‍ പിള്ള രാജു ഉപദേശിക്കാറില്ലെന്നാണ് നിരഞ്ജന്‍ പറയുന്നത്. അച്ഛനങ്ങനെ വലിയ നിര്‍ദേശങ്ങള്‍ ഒന്നും നല്‍കാറില്ല. സംവിധായകന്‍ ആഗ്രഹിക്കുന്ന കഥാപാത്രത്തെ കൊടുക്കാനാണ് അച്ഛന്‍ പറയുക. സിനിമയിലെ അച്ചടക്കത്തെ കുറിച്ചാണ് അച്ഛന്‍ പലപ്പോഴും ഓര്‍മിപ്പിക്കുക. കൃത്യസമയത്ത് സെറ്റില്‍ ചെല്ലുന്നതിനെ കുറിച്ചും, ജോലിയിലെ ആത്മാര്‍ത്ഥതയും, ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുക എന്നൊക്കെയുള്ള കാര്യങ്ങളാണ് അച്ഛന്‍ ചുണ്ടിക്കാണിക്കുക’ നിരഞ്ജ് പറഞ്ഞു.

നിരഞ്ജ് ഒരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്ത മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം ഡ്രാമ തിയേറ്ററില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ജോമോന്‍ എന്ന കഥാപാത്രത്തെയാണ് നിഞ്ജ് അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറെ താല്‍പ്പര്യത്തോടെ സ്വീകരിച്ചെന്നാണ് കരുതുന്നതെന്നും നിരഞ്ജ് പറഞ്ഞു.

Niranj about father Maniyan Pilla Raju

Continue Reading
You may also like...

More in Interviews

Trending