Malayalam Breaking News
ഈ ലോകത്തിനുമപ്പുറത്തെ കഥകളുമായി നയൻ വരുന്നു – ജനുവരി 9 ന് ട്രെയ്‌ലർ ..
ഈ ലോകത്തിനുമപ്പുറത്തെ കഥകളുമായി നയൻ വരുന്നു – ജനുവരി 9 ന് ട്രെയ്‌ലർ ..
By
ഈ ലോകത്തിനുമപ്പുറത്തെ കഥകളുമായി നയൻ വരുന്നു – ജനുവരി 9 ന് ട്രെയ്‌ലർ ..
പ്രിത്വിരാജിൽ നിന്നും ഒരു സിനിമ പ്രഖ്യാപനം ഉണ്ടായാൽ അതിനായുള്ള കാത്തിരിപ്പിന് ആരാധകർക്കല്പം ആവേശം കൂടുതലാണ് . കാരണം എന്തെങ്കിലും പുതുമ തന്റെ ചിത്രങ്ങളിൽ പ്രിത്വിരാജ് ഒളിപ്പിച്ചിട്ടുണ്ടാകും . പരീക്ഷണങ്ങൾക്ക് മുൻഗണന നൽകുന്ന പ്രിത്വിരാജ് , തന്റെ പുതിയ ചിത്രമായ നയനും അങ്ങനെയാണ് ഒരുക്കിയിരിക്കുന്നത് .
സയൻസ് ഫിക്ഷനായ നയൻ ഫെബ്രുവരിയിലാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ജനുവരി ഒൻപതിന് എത്തുമെന്നാണ് ഇപ്പോൾ പ്രിത്വിരായ്ജ് അറിയിച്ചിരിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും സംയുക്തമായി നിര്‍മ്മിക്കുന്ന 9 ജെന്യൂസ് മുഹമ്മദിന്റെ രണ്ടാം ചിത്രമാണ്.
ആല്‍ബര്‍ട്ട് എന്നാണ് നയനില്‍ പ്രിത്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. കാവല്‍ മാലാഖയും സംരക്ഷനും അച്ഛനുമാകുന്ന ആല്‍ബര്‍ട്ട് എന്ന് ഫേസ്ബുക്കില്‍ പൃഥ്വി കുറിച്ചിരുന്നു. അച്ഛന്റെയും മകന്റെയും വൈകാരികമായ ബന്ധത്തിന്റെ കഥയാണ് നയണെന്നു പൃഥ്വിരാജ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഐഎസ് ആര്‍ഒ ശാസ്ത്രഞ്ജനായിട്ടാണ് ചിത്രത്തില്‍ പൃഥ്വി എത്തുന്നത്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ഇനയത്ത് അലി ഖാന്‍ എന്നാണ് . ഏറെ ദുരൂഹതകള്‍ നിറഞ്ഞൊരു കഥാപാത്രമാണ് അദ്ദേഹത്തിന്റേത്.
nine movie trailer release on January 9