Connect with us

ഭയവും വൈകാരികതയും ഇടകലർന്നൊരു വിസ്മയം; ലോക സിനിമയിലേക്ക് മലയാള സിനിമ നയനിലൂടെ ചുവടു വച്ചിരിക്കുന്നു ! – നയൻ റിവ്യൂ വായിക്കാം !

Malayalam Movie Reviews

ഭയവും വൈകാരികതയും ഇടകലർന്നൊരു വിസ്മയം; ലോക സിനിമയിലേക്ക് മലയാള സിനിമ നയനിലൂടെ ചുവടു വച്ചിരിക്കുന്നു ! – നയൻ റിവ്യൂ വായിക്കാം !

ഭയവും വൈകാരികതയും ഇടകലർന്നൊരു വിസ്മയം; ലോക സിനിമയിലേക്ക് മലയാള സിനിമ നയനിലൂടെ ചുവടു വച്ചിരിക്കുന്നു ! – നയൻ റിവ്യൂ വായിക്കാം !

ഈ ലോകത്തിനുമപ്പുറം എന്ന ടാഗ് ലൈനോടെയാണ് നയൻ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത് . മലയാള സിനിമയിൽ ആദ്യമായാണ് ഒരു സൈക്കോളജിക്കൽ സയൻസ് ഫിക്ഷൻ എത്തുന്നത്. ഒൻപത് ദിവസങ്ങളിൽ നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൽ പറയുന്നത്.

ആൽബർട്ട് എന്ന ആസ്ട്രോഫിസിസ്റ്റ് ആയാണ് പ്രിത്വിരാജ് സിനിമയിൽ എത്തുന്നത്. തന്റെ ഏഴു വയസുകാരനായ മകൻ ആദം , അവനെ സംരക്ഷിക്കുന്ന അച്ഛനാണ് ആൽബർട്ട് . അവർക്കിടയിലെ ആത്മബന്ധം തന്നെയാണ് ചിത്രത്തിന്റെ കാതലും . മനുഷ്യത്വത്തെ സമ്മർദ്ദത്തിലാക്കുന്ന ഒരു ആഗോള ശാസ്ത്ര സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അച്ഛന്റെയും മകന്റെയും ബന്ധം വിവരിക്കപ്പെടുന്നത്.

പിന്നീട് നടക്കുന്ന സംഭവങ്ങൾ ആൽബർട്ടിനെ ഹിമാലയത്തിലേക്ക് കൊണ്ടുപോകുകയാണ്. പിന്നീട് സിനിമയിൽ നടക്കുന്ന സംഭവങ്ങൾ നിങ്ങളെ തീർച്ചയായും ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്നതാണ്.

ഒരു വാൽനക്ഷത്രം ഭൂമിക്ക് മുകളിലൂടെ കടന്നു പോകുകയാണ്. ആ സംഭവത്തെകുറിച്ച് പഠിക്കാനാണ് പ്രിത്വിരാജ് ഹിമാലയത്തിലേക്ക് പോകുന്നത്. എന്നാൽ അതെ സമയം തന്റെ മകന്റെ ജീവൻ തന്നെ വെല്ലുവിലക്കപെടുകയാണ്. അത് ആൽബർട്ട് തിരിച്ചറിയുമോ , മകനെ രക്ഷിക്കുമോ എന്നൊക്കെയാണ് സിനിമ സംവദിക്കുന്നത്.

ഡോക്ടർ ഇനായത് ഖാൻ ആയി പ്രകാശ് രാജ് , ആവ എന്ന കഥാപാത്രമായി വമിക ഗബ്ബി , ആനിയായി മംമ്ത , ആദമായി മാസ്റ്റർ അലോക് എന്നിങ്ങനെയാണ് നയനിലെ കഥാപത്രങ്ങൾ.

അഭിനന്ദൻ രാമാനുജത്തിന്റെ ഫ്രെമുകളും ശേഖർ മേനോന്റെ പശ്ചാത്തല സംഗീതവും സിനിമയെ വേറിട്ട് നിര്ത്തുന്നു . മികച്ച റിവ്യൂ ആണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. മലയാള സിനിമയെ ലോകത്തിന്റെ നിറുകയിൽ അടയാളപ്പെടുത്തുന്ന ചിത്രം എന്ന് തന്നെ നയൻ വിശേഷിപ്പിക്കാം.

വളരെ വ്യത്യസ്തമായൊരു പ്രൊമോഷൻ പരിപാടിയാണ് പൃഥ്വിരാജ് ഈ സിനിമക്കായി ഉപയോഗിച്ചത്. ഭയപ്പെടുത്തുന്ന ഒരു അന്തരീക്ഷം സൃഷ്‌ടിച്ച ആ പ്രൊമോഷൻ അക്ഷരാർത്ഥത്തിൽ നയൻ എന്ന സിനിമയോട് നീതി പുലർത്തുന്നു.

ഹൊറർ, സൈക്കളോജിക്കൽ, ത്രില്ലർ, സയൻസ് ഫിക്‌ഷൻ എന്നീ തലങ്ങളിലെല്ലാം നയൻ പ്രേക്ഷകർക്ക് പുതിയ അനുഭവം സമ്മാനിക്കു. വിഎഫ്എക്‌സിനു കൂടുതൽ പ്രാധാന്യം നല്‍കുന്നുണ്ട് നയൻ .

പൃഥ്വിരാജ് പ്രൊഡക്‌ഷൻസും സോണി പിക്ച്ചേർസും ചേർന്നാണ് സിനിമയുടെ നിർമാണം. ചിത്രം സംവിധാനം ചെയ്യുന്നത് കമലിന്റെ മകൻ ജെനുസ് മൊഹമ്മദ് ആണ്. ദുൽക്കർ നായകനായി എത്തിയ 100 ഡെയ്സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനുസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നയൻ.

nine movie review

More in Malayalam Movie Reviews

Trending

Recent

To Top