Connect with us

5 ദിവസം കൊണ്ട് 8 കോടി ; പൃഥ്വിരാജിന്റെ ആദ്യ നിർമ്മാണ ചിത്രം ബ്ലോക്ക് ബസ്റ്റർ വിജയത്തിലേക്ക്

Malayalam Breaking News

5 ദിവസം കൊണ്ട് 8 കോടി ; പൃഥ്വിരാജിന്റെ ആദ്യ നിർമ്മാണ ചിത്രം ബ്ലോക്ക് ബസ്റ്റർ വിജയത്തിലേക്ക്

5 ദിവസം കൊണ്ട് 8 കോടി ; പൃഥ്വിരാജിന്റെ ആദ്യ നിർമ്മാണ ചിത്രം ബ്ലോക്ക് ബസ്റ്റർ വിജയത്തിലേക്ക്

ജെനുസ് മുഹമ്മദ്‌ തിരക്കഥ എഴുതി സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ – ഹൊറർ – ഇമോഷണൽ ത്രില്ലർ നയൻ സിനിമയ്ക്ക് ബോക്സ്‌ ഓഫീസിൽ മികച്ച തുടക്കം.

ഫെബ്രുവരി ഏഴിന് ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രം 5 ദിവസങ്ങളാവുമ്പോൾ ഇതുവരെ 8 കോടി കളക്ഷൻ ലോക വ്യാപകമായി നേടിയെന്നാണ് അനലിസ്റ്റ് റിപ്പോർട്ടുകൾ പുറത്തു വിടുന്ന വിവരം. ഇത് ശരിയാണെങ്കിൽ ചിത്രം ബ്ലോക്ക്ബസ്റ്റർ സ്റ്റാറ്റസിലേക്ക് കുതിക്കുകയാണ്.

മാത്രമല്ല കൊച്ചി ബംഗളൂരു മൾട്ടിപ്ലക്സുകളിലും മികച്ച മുന്നേറ്റമാണ് ചിത്രം കാഴ്ച്ച വയ്ക്കുന്നത്.
കേരളത്തിൽ ആദ്യ ദിനം 151 തിയറ്ററുകളിലായി 562 ഷോകൾ കളിച്ച ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം 1.51 കോടി കളക്ഷൻ നേടിയെന്ന് കണക്കാക്കപ്പെടുന്നു.

ബാംഗ്ലൂർ ബോക്സ് ഓഫീസ് കളക്ഷൻ ആയി നാലാമത്തെ ദിവസം മാത്രം 8 .51 ലക്ഷം രൂപയാണ് ലഭിച്ചത്. നാലു ദിവസം കൊണ്ട് അകെ ലഭിച്ചത് 32 .83 ലക്ഷം രൂപയാണ്.

Nine Movie

പൃഥ്വിരാജിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് നയൻ സിനിമ. പ്രിഥ്വിരാജിനൊപ്പം പ്രകാശ് രാജ്, വാമിഖ ഗബ്ബി, മംമ്ത മോഹൻദാസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ സിനിമാറ്റോഗ്രഫി അഭിനന്ദൻ രാമാനുജവും സംഗീതം ഷാൻ റഹ്മാനും ശേഖർ മേനേനും സംയുക്തമായി നിർവ്വഹിച്ചിരിക്കുന്നു.

nine movie box office verdict

More in Malayalam Breaking News

Trending