Actress
എനിക്ക് വിവാഹത്തോട് താല്പര്യമില്ല, എന്നെ ആർക്കും നിർബന്ധിച്ച് കല്യാണം കഴിപ്പിക്കാൻ പറ്റില്ല; നിഖില വിമൽ
എനിക്ക് വിവാഹത്തോട് താല്പര്യമില്ല, എന്നെ ആർക്കും നിർബന്ധിച്ച് കല്യാണം കഴിപ്പിക്കാൻ പറ്റില്ല; നിഖില വിമൽ
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്കേറെ പ്രിയങ്കരിയായിമാറിയ താരമാണ് നിഖില വിമൽ. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
ലവ് മാര്യേജാണോ അറേഞ്ച്ഡ് മാര്യേജാണോ താല്പര്യം എന്ന ചോദ്യത്തിനായിരുന്നു നിഖിലയുടെ മറുപടി. എനിക്ക് വിവാഹത്തോട് താല്പര്യമില്ല. നോ മാര്യേജ്, എന്നെ ആർക്കും നിർബന്ധിച്ച് കല്യാണം കഴിപ്പിക്കാൻ പറ്റില്ല. എനിക്ക് എപ്പോഴേലും തോന്നുവാണേൽ കഴിക്കും എന്നാണ് നിഖില പറഞ്ഞത്.
ആര് എന്ത് പറഞ്ഞാലും തന്റെ മനസ്സിൽ ഒരു കൗണ്ടർ മൈൻഡ് വോയ്സ് പോകും, ഇപ്പോൾ താൻ കുറെക്കൂടി കൗണ്ടറുകൾ ഉച്ചത്തിൽ പറയാൻ തുടങ്ങി എന്നും നിഖില പറയുന്നു. മാത്രമല്ല, തുടക്കത്തിൽ തന്റെ ചിത്രങ്ങൾ തിരഞ്ഞെടുത്തിരുന്നത് അച്ഛനും അമ്മയും അല്ലെങ്കിൽ ചേച്ചിയോ കസിൻസോ ഒക്കെയാണ്.
അങ്ങനെയുള്ള സിനിമകളെക്കുറിച്ചോർത്ത് ആദ്യമൊക്കെ കുറ്റബോധം തോന്നിയിരുന്നുവെങ്കിലും, പിന്നീട് സിനിമകൾ തിരഞ്ഞെടുക്കാൻ പഠിച്ചത് ആ തെറ്റുകളിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആ കുറ്റബോധം പോയെന്നും നിഖില പറഞ്ഞു. കഷ്ടപ്പെട്ട് തന്നെയാണ് ഓരോ സിനിമയും ചെയ്തെന്നും നിഖില പറയുന്നു.
അതേസമയം, കഥ ഇന്നുവരെ എന്ന ചിത്രമാണ് നിഖിലയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. നടിയുടെ ഗുരുവായൂർ അമ്പല നടയിൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് ട്രോളുകളും വന്നിരു്നനു. എന്നാൽ സംവിധായകന് വേണ്ടതാണ് താൻ ചെയ്തതെന്നാണ് നടി പറഞ്ഞത്.