Connect with us

“എന്നെ മേലാൽ ദീപികയുടെ മുൻ കാമുകൻ എന്ന് വിളിക്കരുത് ” – മുന്നറിയിപ്പുമായി നിഹാർ പാണ്ഡ്യാ

Malayalam Breaking News

“എന്നെ മേലാൽ ദീപികയുടെ മുൻ കാമുകൻ എന്ന് വിളിക്കരുത് ” – മുന്നറിയിപ്പുമായി നിഹാർ പാണ്ഡ്യാ

“എന്നെ മേലാൽ ദീപികയുടെ മുൻ കാമുകൻ എന്ന് വിളിക്കരുത് ” – മുന്നറിയിപ്പുമായി നിഹാർ പാണ്ഡ്യാ

കങ്കണ റണൗത് നായികയാകുന്ന ‘മണികര്‍ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് മോഡലായ നിഹാര്‍ പാണ്ഡ്യ . സിനിമയിൽ എത്തും മുൻപ് തന്നെ നിഹാർ വാർത്തകളിൽ നിറഞ്ഞിരുന്നു. ദീപിക പദുക്കോണിന്റെ മുൻ കാമുകൻ എന്ന നിലയിലാണ് നിഹാർ പ്രസിദ്ധനായത് .

എന്നാൽ ഇപ്പോളും തുടരുന്ന ദീപികയുടെ മുന്‍ കാമുകന്‍ എന്ന വിശേഷണത്തില്‍ അസ്വസ്ഥനാണ് താരം.മണികര്‍ണികയുടെ റിലീസുമായി ബന്ധപ്പെട്ട വാര്‍ത്തകളിലെല്ലാം നിഹാറിനെ ദീപികയുടെ മുന്‍ കാമുകന്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഈ വിശേഷണം തനിക്ക് ഇഷ്ടമാകുന്നില്ലെന്ന് താരം തുറന്നുപറഞ്ഞുകഴിഞ്ഞു.

എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്. അതുകൊണ്ട് തന്നെ മറ്റൊരാളുടെ പേരില്‍ അറിയപ്പെടുന്നതില്‍ താല്‍പര്യമില്ല, എന്നായിരുന്നു നിഹാറിന്റെ വാക്കുകള്‍.

മണികര്‍ണികയുടെ റീലീസിന് ശേഷം ഗായിക നീതി മോഹനുമായുള്ള വിവാഹത്തിന് ഒരുങ്ങുകയാണ് നിഹാര്‍. വിവാഹാശംസ നേര്‍ന്നവര്‍ക്ക് നന്ദി അറിയിക്കുന്നതിനൊപ്പമാണ് മുന്‍ കാമുകനെന്ന വിശേഷണത്തോടുള്ള എതിര്‍പ്പ് താരം പ്രകടിപ്പിച്ചത്.

nihar pandya against news reports

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top