Connect with us

നെറ്റിയിൽ ചുവന്ന ലേസർ രശ്മികൾ, അപായ സൂചന നൽകി സുരക്ഷാ ഉദ്യോഗസ്ഥർ; വേദിയിൽ നിന്നിറങ്ങിയോടി നിക്ക് ജൊനാസ്; വൈറലായി വീഡിയോ

Malayalam

നെറ്റിയിൽ ചുവന്ന ലേസർ രശ്മികൾ, അപായ സൂചന നൽകി സുരക്ഷാ ഉദ്യോഗസ്ഥർ; വേദിയിൽ നിന്നിറങ്ങിയോടി നിക്ക് ജൊനാസ്; വൈറലായി വീഡിയോ

നെറ്റിയിൽ ചുവന്ന ലേസർ രശ്മികൾ, അപായ സൂചന നൽകി സുരക്ഷാ ഉദ്യോഗസ്ഥർ; വേദിയിൽ നിന്നിറങ്ങിയോടി നിക്ക് ജൊനാസ്; വൈറലായി വീഡിയോ

നിരവധി ആരാധകരുള്ള പോപ് താരമാണ് നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവ് കൂടിയായ നിക്ക് ജൊനാസ്. ഇപ്പോഴിതാ മ്യൂസിക് കോൺസർട്ടിനിടെ വേദി വിട്ടിറങ്ങിയോടിയിരിക്കുകയാണ് ​ഗായകൻ. സഹോദരങ്ങളായ കെവിനും ജോയ്ക്കുമൊപ്പം നടത്തുന്ന വേൾഡ് ടൂറിന്റെ ഭാഗമായി ചെക്ക് റിപബ്ലിക് തലസ്ഥാനമായ പ്രാഗിൽ നടത്തിയ പരിപാടിക്കിടെയാണ് നിക്ക് വേദിയിൽ നിന്നും ഇറങ്ങി ഓടിയത്.

പരിപാടിക്കിടെ നിക്കിനെ നെറ്റിയിൽ ചുവന്ന ലേസർ രശ്മികൾ വന്നതിനെ തുടർന്നാണ് നിക്ക് വേദി വിട്ടത്. സുരക്ഷാ ഭീഷണി ഉണ്ടായെന്ന് നിക്ക് ജൊനാസിന്റെ സുരക്ഷാ ഉദ്യോ​ഗസ്ഥർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് താരം രക്ഷപ്പെട്ടത്. തന്റെ സെക്യൂരിറ്റി ഗാർഡ്‌സിന് ആംഗ്യഭാഷയിൽ നിർദേശം നൽകുകയായിരുന്നു.

എന്നാൽ നിക്കിന്റെ സഹോദരങ്ങളായ കെവിനും ജോയും സ്‌റ്റേജിൽ തന്നെ ഉണ്ടായിരുന്നു. ഈ സംഭവത്തിന് പിന്നാലെ പരിപാടി അൽപനേരം നിർത്തി വെച്ചിരുന്നു. നിക്കിന് നേരെ ലേസർ രശ്മികൾ അടിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ വേദിയിൽ നിന്നും മാറ്റിയ ശേഷമാണ് പരിപാടി പുനരാംരഭിച്ചത്.

അപായ സൂചന മനസിലാക്കി പ്രവർത്തിച്ച നിക്കിനെ അഭിനന്ദിച്ചുകൊണ്ടുള്ളതാണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ഭൂരിഭാഗം കമന്റുകളും. ഇത്തരം ഒരു സംഭവം അരങ്ങേറാൻ ഇടയാക്കിയ സുരക്ഷാ വീഴ്ച്ചയെയും ചിലർ വിമർശിക്കുന്നുണ്ട്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് നിക്കിന്റെ ഭാര്യ.

2017 മെറ്റ് ഗാല പുരസ്‌കാര വേദിയിലാണ് നിക്കും പ്രിയങ്കയും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും സുഹൃത്തുക്കളാകുകയും ആ സൗഹൃദം പ്രണയത്തിലേയ്ക്ക് വളരുകയുമായിരുന്നു. എന്നാൽ ഈ പ്രായവ്യത്യാസം കാരണം നിക്കുമായി വിവാഹം വേണ്ടെന്ന് പ്രിയങ്ക ആദ്യം തീരുമാനിച്ചിരുന്നു. മന:പൂർവ്വം ഒഴിഞ്ഞുമാറിയിട്ടുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

More in Malayalam

Trending

Uncategorized