Actress
ആദ്യകാല നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു
ആദ്യകാല നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു
ആദ്യകാല നായിക കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. 96 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പാറശാല സ്വകാര്യ ആശുപത്രി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 5 ചിത്രങ്ങളിൽ മാത്രം അഭിനിയച്ച്, അഭിനയ ജീവിതത്തോട് വിടപറഞ്ഞ നായികയാണ് കോമളം. കാട് പ്രമേയമാക്കി മലയാളത്തിൽ ആദ്യമായി പുറത്തിറങ്ങിയ ‘വനമാല’ ആണ് കോമളത്തിന്റെ ആദ്യ ചിത്രം.
പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് കോമളം കൂടുതലായി അറിയപ്പെടുന്നത്. ‘മരുമകൾ’ എന്ന ചിത്രത്തിലാണ് നസീറുമായി അഭിനയിക്കുന്നത്.
നസീറിന്റെ ആദ്യ നായിക എന്ന നിലയിൽ ഒട്ടേറെ ആദരവുകളും പുരസ്‌കാരങ്ങളും പിന്നീട് കോമളത്തെ തേടിയെത്തിയിട്ടുണ്ടായിരുന്നു. ആത്മശാന്തി, സന്ദേഹി, ന്യൂസ്പേപ്പർബോയ് തുടങ്ങി ഏതാനും ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
അബ്ദുൾഖാദർ എന്ന പേരിൽ പ്രേം നസീർ ആദ്യമായി നായകനായി അഭിനയിച്ചത് ഈ ചിത്രത്തിലായിരുന്നു. 1955ൽ പുറത്ത് വന്ന ന്യൂസ്‌പേപ്പർ ബോയ് ആണ് ശ്രദ്ധേയമായ ചിത്രം. ഇതിൽ കല്ല്യാണിയമ്മ എന്ന വേഷത്തിലായിരുന്നു കോമളം എത്തിയത്. 28 വർഷം മുൻപ് നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യിൽ അംഗത്വവും ലഭിച്ചിരുന്നു.