Connect with us

മലയാള സിനിമയുടെ “ലാൽ “താരങ്ങളിൽ ആറാം തമ്പുരാനാവാൻ ജീൻ പോൾ ലാൽ !! ‘നീ ധൈര്യമായി ചെയ്യടാ’ എന്ന് ലാലും ..

Malayalam Breaking News

മലയാള സിനിമ ‘ലാൽ’ സമ്പന്നമാണ്. അതായത് കുറച്ചധികം ലാലുകൾ മലയാളത്തിന് സ്വന്തമായുണ്ട്. മലയാളികളുടെ അഭിമാനമായ മോഹൻലാൽ ആണ് ലാലിൽ പ്രമുഖൻ. ആരാധകരുടെ പ്രിയപ്പെട്ട ‘ലാലേട്ടനെ’ പോലെ തന്നെയാണ് ലാൽ.

സംവിധാനത്തിൽ നിന്നും അഭിനയത്തിലേക്ക് ചുവടു വച്ച ലാൽ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ് കവർന്നിട്ടുണ്ട്. തനിക്ക് കഥാപാത്രങ്ങൾക്ക് നിർദേശം നല്കാൻ മാത്രമല്ല , അഭിനയിച്ച് ഫലിപ്പിക്കാനും സാധിക്കും എന്ന് ലാൽ തെളിയിച്ചിട്ടുണ്ട്.

മറ്റൊരു ലാലാണ് ലാൽ ജോസ് . അസിസ്റ്റന്റ് ഡയറക്ടറായി എത്തിയ ലാൽ ജോസ് ഇന്ന് മികച്ച സംവിധായകനും അഭിനേതാവുമാണ്. അഴകിയ രാവണൻ എന്ന ചിത്രത്തിൽ മുഖം കാണിച്ച ലാൽ ജോസ് പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ അഭിനേതാവായി എത്തി. ഒപ്പം സംവിധാന രംഗത്ത് വെന്നിക്കൊടി പാറിക്കുകയും ചെയ്തു.

മറ്റു രണ്ടുപേരാണ് സോഹൻ സീനുലാലും മദൻ ലാലും. സംവിധാനവും അഭിനയവുമൊക്കെ സജീവമായി കൈകാര്യം ചെയ്യുന്ന സോഹൻ സീനുലാലും , മോഹൻലാലിൻറെ അപരനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മദൻലാലും.

ഈ അഞ്ചു ലാലിനും പുറമെ മലയാള സിനിമയിലെ അഭിനയ ലോകത്തേക്ക് ചുവടു വയ്ക്കാൻ ഒരുങ്ങുകയാണ് ജീൻ പോൾ ലാൽ. സംവിധായകനായി അരങ്ങേറിയ ലാലിനെ പോലെ തന്നെ സംവിധാനത്തിൽ നിന്നാണ് ജീൻ പോളും അഭിനയത്തിലേക്ക് . അണ്ടർവേൾഡ് എന്ന ചിത്രത്തിലാണ് ജീൻ അഭിനയിക്കുന്നത്. തന്റെ ഉറ്റ സുഹൃത്തായ ആസിഫിന്റൊപ്പമാണ് ചിത്രം എന്നറിഞ്ഞപ്പോൾ സന്തോഷമായെന്നും ജീൻ പറയുന്നു.അഭിനയത്തിന്റെ കാര്യമറിഞ്ഞപ്പോൾ ആസിഫ് നീ ധൈര്യമായി ചെയ്യടാ എന്നാണ് പറഞ്ഞെതെന്നു ജീൻ പറയുന്നു.

അങ്ങനെ മലയാള സിനിമയിലേക്ക് ലാലിലെ ആറാം തമ്പുരാനായി അരങ്ങേറുകയാണ് ജീൻ പോൾ ലാലും. കാത്തിരിക്കാം ഈ യുവ സംവിധായകന്റെ അഭിനയ പ്രതിഭ കാണാൻ .

next lal in malayalam cinema – jean paul lal acting debut

Continue Reading
You may also like...

More in Malayalam Breaking News

Trending