Connect with us

കാര്‍ഷിക ബില്‍ അനുകൂല പ്രസ്താവന; തന്നെ വെല്ലുവിളിച്ചയാളുടെ വായടപ്പിച്ച് സ്വര ഭാസ്‌കര്‍

News

കാര്‍ഷിക ബില്‍ അനുകൂല പ്രസ്താവന; തന്നെ വെല്ലുവിളിച്ചയാളുടെ വായടപ്പിച്ച് സ്വര ഭാസ്‌കര്‍

കാര്‍ഷിക ബില്‍ അനുകൂല പ്രസ്താവന; തന്നെ വെല്ലുവിളിച്ചയാളുടെ വായടപ്പിച്ച് സ്വര ഭാസ്‌കര്‍

കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്ന ബോളിവുഡ് സിനിമാ താരങ്ങളിലൊരാളാണ് നടി സ്വര ഭാസ്‌കര്‍. ഇപ്പോഴിതാ പ്രതിഷേധത്തിന് തിരികൊളുത്തിയ കാര്‍ഷിക ബില്ലുകളെക്കുറിച്ച് പരസ്യമായ സംവാദത്തിനുണ്ടോ എന്ന് നടിയെ വെല്ലുവിളിച്ചിരിക്കുകയാണ് ഒരു ട്വിറ്റര്‍ യൂസര്‍. ദേശി മൊജിത്തോ എന്ന ട്വിറ്റര്‍ ഹാന്റിലില്‍ നിന്നാണ് വെല്ലുവിളി വന്നത്. ഈ വെല്ലുവിളിക്ക് ഉടന്‍ തന്നെ സ്വര ഭാസ്‌കര്‍ വായടപ്പിക്കുന്ന മറുപടിയും നല്‍കി. കാര്‍ഷിക ബില്ലിനെക്കുറിച്ച് എന്നെയല്ല ബോധ്യപ്പെടുത്തേണ്ടത്, പകരം പ്രതിഷേധിക്കുന്ന കര്‍ഷകരുടെ അടുത്ത് ചെല്ലണം എന്നായിരുന്നു സ്വരയുടെ മറുപടി. എന്തുകൊണ്ടാണ് കര്‍ഷകരുടെ അടുത്ത് നിങ്ങള്‍ സംവദിക്കാന്‍ പോകാത്തതെന്നും അവര്‍ ചോദിച്ചു.

https://youtu.be/c8ZwnJHZ4Lw

‘ഈ കുഴപ്പങ്ങളൊക്കെ ഉണ്ടാക്കിയതില്‍ ഒന്നാമത് നില്‍ക്കുന്നത് ഈ വിഡ്ഡിത്തവും വീഴ്ചയുമാണ്. എന്തിനാണ് കാര്‍ഷിക ബില്ലുകളെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും ഞങ്ങളെ ബോധ്യപ്പെടുത്തുന്നത്. കൃഷിക്കാര്‍ക്ക് ഇത് ബോധ്യപ്പെടണം .. മനസ്സിലായോ? ഇത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല! എന്തുകൊണ്ടാണ് നിങ്ങള്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാത്തത്? ‘ സ്വര ഭാസ്‌ക്കര്‍ പ്രതികരിച്ചു. സ്വരയ്ക്ക് പുറമെ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച നടനും ഗായകനുമായ ദില്‍ജിത്തിനെയും ഇതേ വ്യക്തി തന്നെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിട്ടുണ്ട്.

നേരത്തെ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കങ്കണ റണൗത്തും ഗായകന്‍ ദില്‍ജിത്ത് ദൊസാന്‍ഝും തമ്മില്‍ വാക് പോര് നടന്നിരുന്നു.
ഷഹീന്‍ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കിസ് ബാനുവിനെ കങ്കണ അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു തര്‍ക്കം.
100 രൂപയ്ക്ക് ഇവരെ സമരം നടത്താന്‍ ലഭിക്കുമെന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. ഇതിനെതിരേ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ദില്‍ജിത്തും കങ്കണയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നത്.

More in News

Trending

Recent

To Top