Connect with us

പത്രം വഴി കൊറോണയോ? ഇനി വേണ്ട മുൻകരുതലുകൾ..

Malayalam

പത്രം വഴി കൊറോണയോ? ഇനി വേണ്ട മുൻകരുതലുകൾ..

പത്രം വഴി കൊറോണയോ? ഇനി വേണ്ട മുൻകരുതലുകൾ..

ദിനപത്രങ്ങളിൽ കൂടി കൊറോണ വൈറസ് പകരാമെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ലോകത്ത് പലയിടത്തും അച്ചടി പത്രങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചില രാജ്യങ്ങളിൽ ജനങ്ങള്‍ പത്രം ഉപേക്ഷിച്ചു. കോവിഡ് വൈറസ് മാറിയിട്ട് മതി പത്രമെന്ന് പാശ്ചാത്യരാജ്യങ്ങളിലുള്ളവര്‍ ഓഫിസില്‍ വിളിച്ചറിയിച്ചതായാണ് വിവരം.

ഇരുപത്തിയഞ്ചിലേറെ ദിനപത്രങ്ങളുള്ള സംസ്ഥാനമാണ് കേരളം.തീർത്തും വ്യത്തിഹീനമായ സ്ഥലങ്ങളിലാണ് പത്രകെട്ടുകൾ ഉപേക്ഷിക്കുന്നത്. പുലർച്ചെയെത്തുന്ന പത്രകെട്ടുകൾ ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് നമുക്കറിയില്ല. . ചുമയും ജലദോഷവും ഉൾപ്പെടെ പലതരം രോഗങ്ങളുള്ളവരാണ് പത്രങ്ങൾ വീടുകളിലെത്തിക്കുനത്. ഇവർക്ക് സാനിറ്റസൈറും മാസ്ക്കും വിതരണം ചെയ്യാനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. പത്രവിതരണക്കാർ കൈയുറ ധരിക്കണമെന്ന നിർദ്ദേശം മാത്രമാണ് ഞായറാഴ്ച നൽകിയത്. എന്നാൽ തിങ്കളാഴ്ച പത്ര വിതരണം നടത്തിയവരിൽ ഭൂരിപക്ഷവും ഗ്ലൗസ് ധരിച്ചിരുന്നില്ല.

ലോകാരോഗ്യ സംഘടനയല്ല ദൈവം തമ്പുരാൻ പറഞ്ഞാലും അനുസരിക്കില്ല എന്നതാണ് അവസ്ഥ. ഓസ്‌ട്രേലിയയില്‍ കറന്‍സി നോട്ടുകള്‍ സാധനം വാങ്ങുവാന്‍ വരുമ്പോള്‍ കൊണ്ടുവരരുത് എന്നും കറന്‍സി നോട്ടുകള്‍ കൗണ്ടറില്‍ സ്വീകരിക്കില്ല എന്നും ഷോപ്പിങ്ങ് ഭീമന്മാരായ വൂള്‍ വര്‍ത്ത അടക്കം ഉള്ളവര്‍ അറിയിച്ചിട്ടുണ്ട്.

കൊറോണക്കെതിരെ പലതരം പ്രതിരോധമാണ് നാം തീര്‍ക്കുന്നത്. നോട്ടിൽ തൊട്ട ശേഷം കൈ കഴുകണം എന്നു വരെ ബോധവല്ക്കരണം നൽകുന്നുണ്ട്. എന്നാൽ രാവിലെ എത്തുന്ന ദിനപത്രങ്ങളേ നമ്മൾ സൗകര്യപൂർവം ഒഴിവാക്കുന്നു. അച്ചടി പത്രങ്ങള്‍ പ്രിന്റ് ചെയ്ത് കെട്ടുകളാക്കി വാഹനത്തില്‍ കയറ്റുന്നിടത്ത് പല കൈകളും സ്പര്‍ശിക്കുന്നു. തുടര്‍ന്ന് അത് കട വരാന്തയിലും ഫുഡ്പാത്തിലും കൊണ്ടുവന്ന് പുലര്‍ച്ചെ കെട്ടുകള്‍ ഇറക്കുന്നു. ഇത് തുപ്പലിന് പുറത്താകാം. അവിടെ നിന്നും ഏജന്റുമാര്‍ തിരഞ്ഞ് അത് തരം തിരിക്കുന്നു. തുടര്‍ന്ന് ബൈക്കിലും സൈക്കിളിലും കയറ്റി വീടുകളിലേക്ക്. ഇപ്പോഴും തുപ്പല്‍ തൊട്ട് പത്രം തിരഞ്ഞെടുക്കുന്ന ഏജന്റുമാര്‍ വരെയുണ്ട്. ഇത്തരത്തില്‍ ദിനപത്രം കൈകാര്യം ചെയ്യുന്ന ആരെങ്കിലും ഒരാള്‍ക്ക് കൊറോണ ഉണ്ടേല്‍ ആയത് അത് വായിക്കുവാന്‍ കൈകളില്‍ എടുക്കുന്ന വായനക്കാരനിലേക്കും എത്താം.

പേപ്പറിലും തടിയിലും, പ്‌ളാസ്റ്റിക്കിലും 3 മുതല്‍ 4 ദിവസം വരെ കൊറോണ വൈറസ് ജീവിക്കുമെന്നാണ് വിദഗ്ദർ പറയുന്നത് . ഈ സമയ പരിധിക്ക് ഉള്ളില്‍ നമ്മള്‍ സ്പര്‍ശിച്ചാല്‍ വൈറസ് നമ്മുടെ ശരീരത്തിലും എത്തും.. പേപ്പറില്‍ കൊറോണ വൈറസ് 4 ദിവസം വരെ ജീവിക്കും എന്നതിനാല്‍ തന്നെ വിഷയം ചെറുതല്ല. സൂക്ഷിക്കുക.

news paper

More in Malayalam

Trending

Recent

To Top