Malayalam
‘വീണ്ടും കോളിളക്കം’ സൃഷ്ടിക്കാന്‍ ഭീമന്‍ രഘു
‘വീണ്ടും കോളിളക്കം’ സൃഷ്ടിക്കാന്‍ ഭീമന്‍ രഘു
മലാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതനായ താരമാണ് ഭീമന്‍ രഘു. വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങി നിന്ന താരം കോമഡിയും സീരീയസ് റോളുകളും അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംവിധാനത്തിലേയ്ക്കും ചുവട് വെച്ചിരിക്കുകയാണ് ഭീമന്‍ രഘു.
ക്‌ലൈമാക്‌സ് ക്രീഷന്‍സ് ഫിലിമ്‌സിന്റെ ബാനറില്‍ ജബ്ബാര്‍ പയേറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര് ‘വീണ്ടും കോളിളക്കം’ എന്നാണ്. രാമന്‍ വിശ്വനാഥ് തിരക്കഥയും സംഭാഷണവും ചെയ്യുന്ന വീണ്ടും കോളിളക്കത്തിന്റെ കഥ എഴുതിയത് ഭീമന്‍ രഘു തന്നെയാണ്. പുതുമുഖമായ ഗൗരിയാണ് ചിത്രത്തിലെ നായിക.
ഇതിഹാസ നായകനായ ജയന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘കോളിളക്ക’ത്തെ അനുസ്മരിപ്പിക്കും വിധമാണ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തെത്തിയത്. അതുകൊണ്ട് തന്നെ ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പും വര്‍ധിച്ചിരിക്കുകയാണ്. സ്ഥിരം കാണുന്ന ശൈലിയില്‍ വ്യത്യസ്ത ലുക്കിലാണ് ഭീമന്‍ രഘു എത്തുക എന്നാണ് ലഭ്യമായ വിവരം.
1980 നവംബര്‍ 16ന് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലായിരുന്നു ജയന്റെ ആകസ്മികമരണം.ഹെലിക്കോപ്റ്ററില്‍ വച്ചുള്ള ഷൂട്ടിംഗിനിടെ വിമാനം തകര്‍ന്നു വീണായിരുന്നു അദ്ദേഹത്തിന്റെ മരണം. മരണത്തിന് ശേഷം കോളിളക്കം തിയറ്ററുകളിലെത്തുകയും ചിത്രം വന്‍ വിജയമായി തീരുകയും ചെയ്തു.
ജയന്‍ മരിയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മൃതശരീരത്തിന് കാവല്‍ നിന്നിരുന്ന ഭീമന്‍രഘുവിന് ജയനുമായി നല്ല അടുപ്പമുണ്ടായിരുന്നുവെങ്കിലും അന്ന് സിനിമാപ്രേമിയൊന്നുമായിരുന്നില്ല. ജയന്റെ മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ വിമാനത്താവളത്തില്‍ കാത്തു നിന്ന ജനക്കൂട്ടത്തെ നിയന്തിയ്ക്കാനും സുരക്ഷയൊരുക്കാനുമുള്ള ചുമതല രഘുവിനായിരുന്നു. ജയന്റെ മൃതദേഹം കൊല്ലത്തെ വീട്ടിലെത്തിച്ച് സംസ്‌കാരചടങ്ങും കഴിഞ്ഞശേഷമാണ് അന്ന് രഘു മടങ്ങിയത്.