Connect with us

ദിവസങ്ങൾക്ക് ശേഷം മകനെ കാണാൻ ഗൗരി ഓടിയെത്തി! ജയിലിൽ വികാരനിർഭരമായ നിമിഷങ്ങൾ… കണ്ണ് നിറഞ്ഞ് ഷാരൂഖ്

Bollywood

ദിവസങ്ങൾക്ക് ശേഷം മകനെ കാണാൻ ഗൗരി ഓടിയെത്തി! ജയിലിൽ വികാരനിർഭരമായ നിമിഷങ്ങൾ… കണ്ണ് നിറഞ്ഞ് ഷാരൂഖ്

ദിവസങ്ങൾക്ക് ശേഷം മകനെ കാണാൻ ഗൗരി ഓടിയെത്തി! ജയിലിൽ വികാരനിർഭരമായ നിമിഷങ്ങൾ… കണ്ണ് നിറഞ്ഞ് ഷാരൂഖ്

ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ കാണാന്‍ മാതാവ് ഗൗരി ഖാന്‍ ആര്‍തര്‍ റോഡ് ജയിലിലേക്ക്. ഷാരൂഖ് ഖാന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഗൗരിയുടെ സന്ദര്‍ശനം.

മുംബൈ കോടതി ആര്യന് ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് വ്യാഴാഴ്ച ഷാരൂഖ് ജയിലിലെത്തി മകനെ കണ്ടത്. ജയിലിൽ കഴിയുന്ന മകൻ ആര്യന്‍ ഖാനെ കാണാൻ ഷാരൂഖ് എത്തിയപ്പോഴുള്ള ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു

ആര്യനുമായുള്ള ഷാരൂഖിന്റെ കൂടിക്കാഴ്ച ഏകദേശം 18 മിനിറ്റ് വരെ നീണ്ടുനിന്നിരുന്നു. എന്നാൽ ഇരുവരെയുടെയും ഇടയിൽ ഒരു ഗ്ലാസ് കൊണ്ടുള്ള മറ വച്ചിരുന്നു എന്നാണ് ഒരു പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തത് . ഇന്റർകോമിലൂടെയാണ് ഇരുവരും സംസാരിച്ചതെന്നും ഇരുവരും തമ്മിൽ സംസാരിക്കുമ്പോൾ ജയിൽ അധികൃതർ കൂടെ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

മകനെ സന്ദർശിച്ച ശേഷം തിരിച്ചിറങ്ങിയ ഷാരൂഖിനോട് മാധ്യമങ്ങൾ പലവിധ ചോദ്യങ്ങൾ ചോദിച്ചു എങ്കിലും ഒന്നും മിണ്ടാതെ കാറിലേക്ക് കയറി മടങ്ങുകയും ചെയ്തു. 19 ദിവസത്തിന് ശേഷം ആണ് ഷാരൂഖും മകനും നേർക്കുനേർ കാണുന്നത്. ഇടക്ക് വീഡിയോ കോൺഫെറൻസിലൂടെ മകനെ ഷാരൂഖ് കണ്ടതായും റിപ്പോർട്ട് വന്നിരുന്നു.

ഒക്ടോബര്‍ മൂന്നിനാണ് 23കാരനായ ആര്യനെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. മൂന്നാഴ്ചയായി ജയിലിലാണ് ആര്യന്‍. ഇതോടെ ജാമ്യത്തിനായി ബോംബെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് നാളെ വീണ്ടും പരിഗണിക്കും.

പ്രഥമദൃഷ്ട്യാ ആര്യനെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ പ്രത്യേക എന്‍.ഡി.പി.എസ് കോടതി ആര്യന്‍റെ ജാമ്യാപേക്ഷ തള്ളിയത്. സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അര്‍ബാസ് സേഠ് മര്‍ച്ചന്‍റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

ലഭ്യമായ തെളിവുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരല്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും ജാമ്യം ലഭിച്ചാല്‍ വീണ്ടും അതേ കുറ്റകൃത്യം ചെയ്യില്ലെന്ന് ഉറപ്പില്ലെന്നുമാണ് ജഡ്ജി വി.വി. പാട്ടീല്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ചൂണ്ടിക്കാട്ടിയത്. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടിലെ 29ഉം 37ഉം വകുപ്പുകള്‍ കേസില്‍ ബാധകമാണ്. അതുകൊണ്ടുതന്നെ, കുറ്റം ചെയ്തിട്ടില്ലെന്ന പ്രതികളുടെ വാദം ഈ ഘട്ടത്തില്‍ തൃപ്തികരമല്ല. ആര്യന്‍ ഖാന് ജാമ്യം നല്‍കുകയാണെങ്കില്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള വലിയ സാധ്യതയുണ്ട്. ആര്യന്‍ ഖാന്‍റെ വാട്സാപ്പ് ചാറ്റുകള്‍ ലഹരിവസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആര്യന്‍റെ വാട്സാപ്പ് ചാറ്റുകള്‍ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധിപ്പിക്കുന്ന തെളിവുകളാണെന്നാണ് എന്‍.സി.ബി വാദിച്ചത്. ആര്യന്‍റെ സുഹൃത്തുക്കളായ അര്‍ബാസ് സേഥ് മര്‍ച്ചന്‍റില്‍ നിന്ന് ആറ് ഗ്രാം ചരസും മുണ്‍മുണ്‍ ധമേച്ചയില്‍ നിന്ന് അഞ്ച് ഗ്രാം ചരസും പിടികൂടിയിരുന്നു.

ഒക്ടോബര്‍ മൂന്നിന് പുലര്‍ച്ചെയാണ് മുംബൈയില്‍ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. ആര്യന്‍ ഖാനടക്കം 16 പേരെയാണ് എന്‍.സി.ബി അന്ന് അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോ‍ര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. പാര്‍ട്ടിയില്‍ നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എന്‍.സി.ബിയുടെ പരിശോധന.

More in Bollywood

Trending

Recent

To Top