Connect with us

ആര്യനെ ജയിലിലെത്തി കണ്ടു! തൊട്ട് പിന്നാലെ മന്നത്ത് വളഞ്ഞ് എന്‍സിബി, ദൈവമേ… എല്ലാം കൈവിട്ടോ നടന്നത് കണ്ടോ!

News

ആര്യനെ ജയിലിലെത്തി കണ്ടു! തൊട്ട് പിന്നാലെ മന്നത്ത് വളഞ്ഞ് എന്‍സിബി, ദൈവമേ… എല്ലാം കൈവിട്ടോ നടന്നത് കണ്ടോ!

ആര്യനെ ജയിലിലെത്തി കണ്ടു! തൊട്ട് പിന്നാലെ മന്നത്ത് വളഞ്ഞ് എന്‍സിബി, ദൈവമേ… എല്ലാം കൈവിട്ടോ നടന്നത് കണ്ടോ!

ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ വസതിയായ ‘മന്നത്തിൽ’ നർകോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തിയതായി റിപ്പോർട്ട്. ഷാറുഖിന്റെയും ഗൗരി ഖാന്റെയും മകൻ ആര്യൻ ഖാൻ ഈ മാസമാദ്യം ലഹരിക്കേസിൽ അറസ്റ്റിലായിരുന്നു. ഇന്നാണ് ഷാറുഖ് ആദ്യമായി മകനെ ജയിലിലെത്തി കണ്ടത്. അതിനു പിന്നാലെയായിരുന്നു റെയ്ഡ് നടത്തിയത്

നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. അതേസമയം നടി അനന്യ പാണ്ഡയെയുടെ വീട്ടിലും റെയ്ഡ് നടത്തുന്നു. അനന്യയെ പിന്നീട് ചോദ്യംചെയ്യലിന് വിളിപ്പിച്ചു. ആഢംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരേണ്ടതുണ്ട് എന്ന് കഴിഞ്ഞ ദിവസം എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വ്യക്തമാക്കിയിരുന്നു. ആര്യന്‍ ഖാന്റെ വാട്‌സാപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് നടി അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത് എന്നാണ് വിവരം. അനന്യ പാണ്ഡെ കേസില്‍ നിര്‍ണ്ണായക കണ്ണി എന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം എന്‍സിബി ഉദ്യോഗസ്ഥര്‍ ആര്യന്‍ ഖാന്റെ വാട്‌സാപ്പ് ചാറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ പറഞ്ഞിരുന്നത് ആര്യന്‍ ഖാന് ബോളിവുഡിലെ യുവനടിയുമായി ആര്യന്‍ ഖാന്‍ ചാറ്റ് നടത്തി എന്നതിന്റെ വിവരങ്ങളായിരുന്നു ഹാജരാക്കിയത്. അത് അനന്യ പാണ്ഡെയാണ് എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

ഇന്ന് രാവിലെയായിരുന്നു ആർതർ റോഡ് ജയിലിൽ ഷാരൂഖ് ആര്യനെ കാണാൻ എത്തിയത്. അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി ആര്യൻ ജയിലിലാണ്.

കഴിഞ്ഞ ദിവസം ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ആര്യന്‍ ഖാനൊപ്പം കൂട്ടുപ്രതികളായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്‍റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. ഇതിന് പിന്നാലെയാണ് ഷാരൂഖ് ഖാന്‍ മകനെ കാണാന്‍ ജയിലില്‍ എത്തിയത്.

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയിൽ സമർപ്പിച്ചിരുന്നു. ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കാത്ത സാഹചര്യം കൂടി പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് രണ്ട് ദിവസം നീണ്ടുനിന്ന വാദത്തിനിടെ ആര്യന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ വാട്‍സ് ആപ്പ് ചാറ്റുകളിൽ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എൻസിബി വാദിക്കുക ആയിരുന്നു.

ഒക്ടോബർ രണ്ടിനാണ് മുംബൈയിലെ ആഡംബര കപ്പലിൽ ലഹരി പാർട്ടിക്കിടെ നടന്ന എൻസിബി റെയ്ഡിൽ ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെടെ എട്ട് പേർ പിടിയിലായത്. കേസിൽ ഇതുവരെ 20 പേർ അറസ്റ്റിലായി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് ആര്യന്‍ ഖാനെന്നും ഇയാള്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും കാണിച്ചാണ് എന്‍.സി.ബി ആര്യന്റെ ജാമ്യ ഹരജിയെ എതിര്‍ത്തത്. എന്നാല്‍ റെയ്ഡിനിടയില്‍ ആര്യന്റെ കയ്യില്‍ നിന്നും ലഹരി പദാര്‍ത്ഥങ്ങള്‍ ഒന്നും തന്നെ കണ്ടെടുത്തിട്ടില്ലെന്നും ആര്യന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു ആര്യന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നത്. ആയതിനാല്‍ ആര്യനെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. നാർക്കോട്ടിക് വിരുദ്ധ നിയമത്തിലെ ഏറ്റവും കടുത്ത വകുപ്പുകൾ ആണ് ആര്യനെതിരെ ചുമത്തിയിരിക്കുന്നത്

More in News

Trending