Bollywood
ഭക്ഷണവും വെള്ളവും കുളിയുമില്ല…ടോയ്‌ലറ്റില്‍ പോകാന്‍ അറപ്പ്, ആരോടും സംസാരമില്ല…ജയിലിൽ ഒറ്റയ്ക്ക് ഇരുന്ന് കരയും; ആര്യൻഖാന്റെ ഇപ്പോഴത്തെ അവസ്ഥ, അധികൃതരുടെ വെളിപ്പെടുത്തൽ
ഭക്ഷണവും വെള്ളവും കുളിയുമില്ല…ടോയ്‌ലറ്റില്‍ പോകാന്‍ അറപ്പ്, ആരോടും സംസാരമില്ല…ജയിലിൽ ഒറ്റയ്ക്ക് ഇരുന്ന് കരയും; ആര്യൻഖാന്റെ ഇപ്പോഴത്തെ അവസ്ഥ, അധികൃതരുടെ വെളിപ്പെടുത്തൽ
ആഡംബരക്കപ്പൽ ലഹരിക്കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖാന്റെ മകൻ ആര്യൻ ഖാനെ
കുറിച്ച് വളരെ ആശങ്ക പരമായ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്
ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ആര്യന്‍ ഖാന്‍ കടുത്ത നിരാശയിലാനാണെന്നാണ് റിപ്പോർട്ടുകൾ. വേണ്ടത്ര ഭക്ഷണം കഴിക്കുകയോ ആവശ്യത്തിന് വെള്ളം കുടിക്കുകയോ ചെയ്യുന്നില്ല. ജയില്‍ ടോയ്ലറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഭക്ഷണമൊക്കെ ഒഴിവാക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ക്വാറന്റൈന്‍ സെല്ലിലായിരുന്നു ആര്യനെ പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കിട്ടിയതിനെ തുടർന്ന് സാധാരണ സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി ആര്യന്‍ കുളിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ജയില്‍ അധികൃതര്‍ ആശങ്കകള്‍ പങ്കുവച്ചതായുമാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ആര്യന്‍ ആരോടും സംസാരിക്കുന്നില്ലെന്നും ജയിലില്‍ ഒറ്റയ്ക്ക് ഇരുന്ന് കരയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരെങ്കിലും എന്തെങ്കിലും ചോദിക്കുമ്പോള്‍ മാത്രമേ പ്രതികരിക്കുകയുള്ളു. ഒക്ടോബര്‍ 8 മുതല്‍ ജയിലിലാണ്. വീട്ടില്‍ നിന്ന് ധരിക്കാനുള്ള ചില വസ്ത്രങ്ങള്‍ക്കൊപ്പം ബെഡ്ഷീറ്റുകളും ആര്യന്‍ ഖാന് ലഭിച്ചുവെന്ന് പറയപ്പെടുന്നു, അവിടെ എത്തിയപ്പോള്‍ ജയില്‍ കാന്റീനില്‍ നിന്ന് കുറച്ച് കുപ്പി വെള്ളം വാങ്ങിയിരുന്നു. ഇത്തരത്തിലാണ് ജയിലിൽ ആര്യൻ കഴിഞ്ഞു കൂടുന്നത് എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.
അതേ സമയം ആര്യന്‍ ഖാന് ജാമ്യം ലഭിക്കാത്തതില്‍ ഷാരൂഖ് ഖാന്റെ കുടുംബം ആശങ്കയിലാണ്. ആര്‍തര്‍ റോഡിലെ ജയിലിലേക്ക് തുടര്‍ച്ചയായി ഷാരൂഖിന്റെ കുടുംബം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഷാരൂഖിന് അഭിഭാഷകര്‍ വേഗത്തില്‍ ജാമ്യം ലഭിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതൊന്നും ഫലം കാണാതെ പോയി.ന്ന് ജാമ്യം ലഭിച്ചില്ല എങ്കിൽ വരുന്ന ദിവസങ്ങളിൽ കോടതി അവധിയായതിനാൽ വീണ്ടും ആര്യൻ ഖാൻ ജയിലിൽ തുടരുമെന്ന സാഹചര്യമാണ് ഉള്ളത്.
ഷാരൂഖ് ഖാന്‍ തന്റെ മകന്റെ ആരോഗ്യത്തെക്കുറിച്ച് വളരെ ആശങ്കാകുലനാണ്. കൃത്യസമയത്ത് വിവരങ്ങള്‍ അറിയിക്കാന്‍ ജയില്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.മകന് ജാമ്യം ലഭിക്കാത്തതിന്റെ നിരാശയിലാണ് അമ്മ ഗൗരി ഖാന്‍. ഷാരൂഖിന്റെ മകള്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. , മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാതിരിക്കാന്‍ ഷാരൂഖ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
ബാന്ദ്രയിലെ വീട്ടില്‍ നിന്ന് അദ്ദേഹം പുറത്തിറങ്ങിയിട്ടില്ല. കേസില്‍ ഷാരൂഖ് ഖാന്‍ ശരിക്കും തകര്‍ന്നുപോയെന്നും നിസ്സഹായനായി നില്‍ക്കുകയാണെന്നും അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു. ശരിക്കും രോഷത്തിലാണ് അദ്ദേഹം. ഉറക്കമോ ഭക്ഷണമോ ഇല്ലാതെ മകനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഷാരൂഖ്.