Connect with us

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭിക്ഷാടനമാഫിയയില്‍ നിന്ന് മോചിപ്പിച്ച ശ്രീദേവി എന്ന പെണ്‍കുട്ടിയെ നേരിട്ട് കാണാൻ സുരേഷ് ഗോപി എത്തി

News

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഭിക്ഷാടനമാഫിയയില്‍ നിന്ന് മോചിപ്പിച്ച ശ്രീദേവി എന്ന പെണ്‍കുട്ടിയെ നേരിട്ട് കാണാൻ സുരേഷ് ഗോപി എത്തി. പ്രസവിച്ചയുടന്‍ അമ്മ തെരുവില്‍ ഉപേക്ഷിച്ച കുട്ടിയെ ശരീരമാസകലം പൊള്ളലുകളോടെ ആലുവയിലെ ജനസേവാ ശിശുഭവന് ലഭിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമാ ചിത്രീകരണത്തിനിടെയാണ് ശ്രീദേവിയെ കുറിച്ച് സുരേഷ്ഗോപി അറിയുന്നത്. ഭിക്ഷാടന മാഫിയയുടെ കയ്യില്‍ അകപ്പെട്ട ശ്രീദേവിയ്ക്ക് സുരേഷ് ഗോപി താങ്ങും തണലുമായി. ഇന്നവള്‍ ഭാര്യയും നാല് വയസുകാരിയുടെ അമ്മയുമാണ്. വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കാനാണ് സുരേഷ് ഗോപി പാലക്കാടെത്തിയത്.

അന്ന് താന്‍ രക്ഷപ്പെടുത്തിയ കുട്ടി കാവശ്ശേരിയില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ സുരേഷ് ഗോപി അവള്‍ക്കരികിലേക്കെത്തുകയായിരുന്നു. ഫാന്‍സി സ്റ്റോര്‍ നടത്തുന്ന സതീഷാണ് ശ്രീദേവിയുടെ ഭര്‍ത്താവ്. ശിവാനി മകളാണ്.

More in News

Trending