മഹാരാഷ്ട്ര സര്‍ക്കാര്‍ തിയറ്ററുകള്‍ തുറക്കാത്തതിന്റെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. സംസ്ഥാനത്ത് ഹോട്ടലും ലോക്കല്‍ ട്രെയിനുമെല്ലാം തുറന്നു. തിയറ്റര്‍ തുറക്കാന്‍ മാത്രമാണ് മഹാരാഷ്ട്ര സര്‍ക്കാരിന് പ്രശ്നമെന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
‘മഹാരാഷ്ട്രയില്‍ ഹോട്ടലുകളും, ഓഫീസുകളും, ലോക്കല്‍ ട്രെയിനുകളും എല്ലാം തന്നെ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ കൊവിഡ് കാരണം അടച്ചിട്ടിരിക്കുന്നത് തിയറ്ററുകള്‍ മാത്രമാണ്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ വിചാരം തിയറ്ററുകളിലൂടെ മാത്രമെ കോവിഡ് പകരു എന്നാണെന്ന് തോന്നുന്നു.’ – കങ്കണ റണാവത്ത്
കങ്കണ നായികയായെത്തുന്ന പാന്‍ ഇന്ത്യ ചിത്രം തലൈവി സെപ്തംബര്‍ 10 ന് റിലീസ് ചെയ്യുകയാണ്. ചിത്രത്തില്‍ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായ ജയലളിതയുടെ വേഷമാണ് കങ്കണ അവതരിപ്പിക്കുന്നത്. 2021 ഏപ്രില്‍ 23നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ഭാഗ്യശ്രീയും തലൈവിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്
വിഡി സവര്‍ക്കറെക്കുറിച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹം പങ്കുവച്ച് സംവിധായകന് രാമസിംഹന് അബൂബക്കര്‍. ഇന്നലെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രാമസിംഹന് ഇതേ കുറിച്ച്...
വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ വാര്‍ത്തകളിലും ട്രോളുകളിലും നിറയാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. ഇതിന്റെ പേരില്‍ നിരവധി വിവാദങ്ങളിലും താരം കുടുങ്ങിയിട്ടുണ്ട്. എന്നാല്‍...
മലയാള സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന ശ്രീശോഭ് നായര്‍ അന്തരിച്ചു. 39 വയസായിരുന്നു. ബെന്നി ആശംസ സംവിധാനം ചെയ്ത ഏല്യാമ്മച്ചിയുടെ ആദ്യത്തെ...
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു തനിക്ക് മയോസൈറ്റിസ് രോഗം ബാധിച്ച വിവരം നടി ആരാധകരുമായി...