Connect with us

‘ഇത് ഫേക്ക് അക്കൗണ്ട്’; ട്വിറ്ററിലെ വ്യാജനെതിരെ ജോജു ജോർജ്

News

‘ഇത് ഫേക്ക് അക്കൗണ്ട്’; ട്വിറ്ററിലെ വ്യാജനെതിരെ ജോജു ജോർജ്

‘ഇത് ഫേക്ക് അക്കൗണ്ട്’; ട്വിറ്ററിലെ വ്യാജനെതിരെ ജോജു ജോർജ്

ട്വിറ്ററിൽ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ നടൻ ജോജു ജോർജ്. ഇത് ഒരു ഫേക്ക് അക്കൗണ്ട് ആണ്’ എന്ന കുറിപ്പോടെയാണ് ജോജു ട്വിറ്ററിലെ തന്റെ വ്യാജനെ കാട്ടുന്നത്. ഒപ്പം വ്യാജ അക്കൗണ്ടിനെക്കുറിച്ചുള്ള വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സിനിമ താരങ്ങളുടെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ പ്രചരിക്കാറുണ്ട്. പലപ്പോഴും ഇത്തരം വ്യജന്മാർക്ക് എതിരെ താരങ്ങൾ പ്രതികരിക്കാറുമുണ്ട്.

ജഗമേ തന്തിരം എന്ന സിനിമയാണ് ജോജുവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ജൂൺ 18നാണ് ജഗമേ തന്തിരം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. കഥ പറയുന്നതിൽ അനാവശ്യമായ ലാഗ് വരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ ചിത്രത്തിലെ ജോജുവിന്റെ അഭിനയത്തെക്കുറിച്ച് മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നത്.

ആക്ഷന്‍ ത്രില്ലറായ ‘ജഗമേ തന്തിരത്തില്‍’ ധനുഷ്, ഐശ്വര്യ ലക്ഷ്മി, ജെയ്മസ് കോസ്മോ, ജോജു ജോര്‍ജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ചിത്രീകരണം 2019 സെപ്റ്റംബറില്‍ ലണ്ടനില്‍ വെച്ചായിരുന്നു നടന്നത്.

ജഗമേ തന്തിരത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സന്തോഷ് നാരായണാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

More in News

Trending

Recent

To Top