Connect with us

എന്റെ മണ്ണിൽ നിന്നുകൊണ്ട്, ചതിച്ചുകൊണ്ടു വേറെ എവിടെയെങ്കിലും പോയിട്ടുണ്ടെങ്കിൽ അവരുമായിട്ട് യാതൊരു വിധത്തിലുമുള്ള സിമ്പതി എനിക്കില്ല! അതാണ് എന്റെ രാഷ്ട്രീയം

Malayalam

നിമിഷ ഫാത്തിമ വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ മേജർ രവി. ലൈവ് വീഡിയോയിൽ ആരാധകരുമായി സംസാരിക്കുകയായിരുന്നു സംവിധായകൻ. നിമിഷ ഫാത്തിമ വിഷയത്തിൽ എന്താണ് അഭിപ്രായമെന്ന ആരാധകന്റെ ചോദ്യത്തിനാണ് മേജർ രവി തന്റെ നിലപാട് വ്യക്തമാക്കിയത്.

ആരെങ്കിലും നമ്മുടെ രാജ്യത്തെ വിട്ടു വേറെ ഏതെങ്കിലും രാജ്യത്ത് പോയി അവിടെ നിന്നുകൊണ്ട് നമ്മുടെ രാജ്യത്തിനു എതിരായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ഒരു വിധത്തിലുമുള്ള മാപ്പ് നൽകുന്നത് ശരിയല്ലെന്ന് മേജർ രവി പറഞ്ഞു.

‘അതാണ് എന്റെ പോളിസി. എന്റെ മണ്ണിൽ നിന്നുകൊണ്ട്, ചതിച്ചുകൊണ്ടു വേറെ എവിടെയെങ്കിലും പോയിട്ടുണ്ടെങ്കിൽ അവരുമായിട്ട് യാതൊരു വിധത്തിലുമുള്ള സിമ്പതി എനിക്കില്ല.
അതാണ് എന്റെ രാഷ്ട്രീയം. എന്റെ മണ്ണ് എനിക്ക് വലുത് തന്നെയാണ് മക്കളെ. ഇരുപത്തിനാലു വര്ഷം യൂണിഫോം ഇട്ട് ഈ മണ്ണിനെ സേവിക്കാൻ സർവീസ് ചെയ്തിട്ടുള്ള ആളാണ് ഞാൻ. ശമ്പളം കിട്ടിയിട്ടുണ്ടാകാം, പക്ഷെ ഞാൻ പണയം വെച്ചത് എന്റെ ജീവൻ വെച്ചിട്ടുള്ള കളിയായിരുന്നു. ആ ജീവൻ വെച്ചിട്ടുള്ള കളി എന്തിനായിരുന്നു എന്ന് അറിയാമോ?

എനിക്ക് വേണ്ടിയിട്ടല്ലായിരുന്നു. നിങ്ങളെ പോലെയുള്ള ഓരോരോ എന്റെ മണ്ണിനെ സ്നേഹിക്കുന്ന, എന്റെ രാജ്യക്കാർക്ക് വേണ്ടിയിട്ടായിരുന്നു. ആ രാജ്യക്കാർക്ക് വേണ്ടി ഇന്നും മേജർ രവി സ്റ്റാൻഡ് എടുത്തിരിക്കുന്നത് ആ ഒരു സ്റ്റാൻഡിൽ തന്നെയാണുള്ളത്.’ – മേജർ രവി വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top