Connect with us

ബ്രാഹ്മണിസത്തിനെതിരായ ട്വീറ്റ്, നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഞാൻ ഇപ്പോഴും സത്യത്തിനും ജനാധിപത്യത്തിനൊപ്പം നിൽക്കുന്നുവെന്ന് നടൻ

News

ബ്രാഹ്മണിസത്തിനെതിരായ ട്വീറ്റ്, നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഞാൻ ഇപ്പോഴും സത്യത്തിനും ജനാധിപത്യത്തിനൊപ്പം നിൽക്കുന്നുവെന്ന് നടൻ

ബ്രാഹ്മണിസത്തിനെതിരായ ട്വീറ്റ്, നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഞാൻ ഇപ്പോഴും സത്യത്തിനും ജനാധിപത്യത്തിനൊപ്പം നിൽക്കുന്നുവെന്ന് നടൻ

ബ്രാഹ്മണിസത്തിനെതിരായി ട്വീറ്റ് ചെയ്തതിന് കന്നഡ നടൻ ചേതൻകുമാറിനെ പൊലീസ് ചോദ്യം ചെയ്തു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമണങ്ങളിലൂടെ അറിയിച്ചത്.

ബസവനഗുഡി പോലീസ് സ്റ്റേഷനിൽ ബ്രാഹ്മണിസത്തിനെതിരായ എന്റെ പോസ്റ്റുകൾ സംബന്ധിച്ച് നാല് മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നു. ഞാൻ സത്യത്തിനും ജനാധിപത്യത്തിനൊപ്പം നിൽക്കുന്നു. സമത്വത്തിനും നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടത്തിൽ എന്റേതായ ചെറിയ പങ്ക് നൽകാൻ സാധിച്ചു എന്നതിൽ സന്തോഷം’, ചോദ്യം ചെയ്യലിനെക്കുറിച്ച് നടൻ ട്വിറ്ററിൽ കുറിച്ചു.

ചേതൻകുമാറിനെതിരെ നേരത്തെ കര്‍ണാടക പൊലീസ് രണ്ട് കേസുകള്‍ എടുത്തിരുന്നു ഇതിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ബ്രാഹ്മണിസം സമൂഹത്തിൽ നിന്നും പിഴുതെറിയണമെന്ന നടന്റെ ട്വീറ്റിനെതിരെ കർണാടകത്തിലെ ബ്രാഹ്മിൻ ഡെവലപ്മെന്റ് ബോർഡാണ് പരാതി നൽകിയത്

ബ്രാഹ്മിൺ ഡെവലപ്മെന്റ്‌ ബോർഡ് ചെയർമാൻ സച്ചിദാനന്ദ മൂർത്തി, വിപ്ര യുവ വേദിക പ്രസിഡന്റ്‌ എന്നിവരുടെ പരാതിയിൽ ബസവന​​ഗുഡി, ഉൾസൂർ ​ഗേറ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് എഫ്ഐആര്‍ റജിസ്ട്രര്‍ ചെയ്ത് ചേതനെതിരെ അന്വേഷണം ആരംഭിച്ചത്. മതവിശ്വാസം വ്രണപ്പെടുത്തൽ, രാജ്യത്തിന്റെ ഐക്യത്തിന് ഹാനികരമാകുന്ന പ്രസ്താവന നടത്തൽ എന്നിവ ആരോപിച്ചാണ് കേസ്.

ചേതൻകുമാറിനെതിരെ നേരത്തെ ബിജെപി മന്ത്രി ശിവറാം നടപടി ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. അമേരിക്കൻ പൗരനായ ചേതൻകുമാറിനെ അവിടേക്ക് നാടുകടത്തണമെന്നാവശ്യപ്പെട്ട് വിഎച്ച്പി നേതാവ്‌ ഫോറിനേഴ്സ് റീജ്യണൽ രജിസ്ട്രേഷൻ ഓഫീസിന് പരാതി നൽകി. ബ്രാഹ്മണ്യവാദമാണ് ഇന്ത്യയിലെ ജാതി അസമത്വങ്ങളുടെ മൂലകാരണമെന്ന് വിമർശിച്ച് ചേതൻകുമാർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയാണ്‌ കേസിലേക്ക് നയിച്ചത്.

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയ്‌ക്കെതിരായ ബ്രാഹ്മണ്യവാദത്തെ വേരോടെ പിഴുതെറിയണമെന്ന അംബേദ്കറിന്റെയും ബ്രാഹ്മണർമാത്രം ഉന്നതരും മറ്റുള്ളവർ താണവരും തൊട്ടുകൂടാത്തവരുമെന്ന വാദം അസംബന്ധവും തട്ടിപ്പുമാണെന്ന പെരിയോറിന്റെ ഉദ്ധരണികളും ചേതൻ ട്വീറ്റ് ചെയ്തിരുന്നു.

More in News

Trending

Recent

To Top