Connect with us

നടന്‍ സന്തോഷ് കീഴാറ്റൂരിന് സംഘപരിവാര്‍ വധഭീഷണി; നിയമനടപടി സ്വീകരിക്കുമെന്ന് താരം

News

നടന്‍ സന്തോഷ് കീഴാറ്റൂരിന് സംഘപരിവാര്‍ വധഭീഷണി; നിയമനടപടി സ്വീകരിക്കുമെന്ന് താരം

നടന്‍ സന്തോഷ് കീഴാറ്റൂരിന് സംഘപരിവാര്‍ വധഭീഷണി; നിയമനടപടി സ്വീകരിക്കുമെന്ന് താരം

നടന്‍ സന്തോഷ് കീഴാറ്റൂരിന് സംഘപരിവാര്‍ വധഭീഷണി. ഫോണിലൂടെയും സമൂഹ മാധ്യമങ്ങള്‍ വഴിയുമാണ് ഭീഷണി. ഉണ്ണി മുകുന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ കമന്റിന്റെ പേരിലാണ് ഭീഷണി. മൊബൈല്‍ ഓണ്‍ ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. നിയമ നടപടി സ്വീകരിക്കുമെന്ന് സന്തോഷ് കീഴാറ്റൂര്‍ ഒരു മാധ്യമത്തോട് വ്യക്തമാക്കി.

നടന്‍ ഉണ്ണി മുകുന്ദന്‍ ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച പോസ്റ്റിന് താഴെ ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്തത്.

ചേട്ടാ… നമ്മള്‍ ഒരുമിച്ച്‌ അഭിനയിച്ചവാണ്. അതുകൊണ്ട് മാന്യമായി പറയാം. ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേ പോലുളള കമന്റ് ഇട്ട് സ്വന്തം വില കളയരുത്- എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി.

More in News

Trending

Recent

To Top