Connect with us

വിവാഹവാഗ്ദാനം നല്‍കി പണം തട്ടി; നടന്‍ ആര്യയ്‌ക്കെതിരെ അന്വേഷണം ആരംഭിക്കാന്‍ നിര്‍ദേശം

News

വിവാഹവാഗ്ദാനം നല്‍കി പണം തട്ടി; നടന്‍ ആര്യയ്‌ക്കെതിരെ അന്വേഷണം ആരംഭിക്കാന്‍ നിര്‍ദേശം

വിവാഹവാഗ്ദാനം നല്‍കി പണം തട്ടി; നടന്‍ ആര്യയ്‌ക്കെതിരെ അന്വേഷണം ആരംഭിക്കാന്‍ നിര്‍ദേശം

വിവാഹവാഗ്ദാനം നല്‍കി പണം തട്ടിച്ചെന്ന കേസില്‍ നടന്‍ ആര്യയ്‌ക്കെതിരെ നല്‍കിയ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിയോടാണ് നടപടിയെടുക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്.

80 ലക്ഷം രൂപ ആര്യ തട്ടിയെടുത്തുവെന്നായിരുന്നു ജര്‍മ്മന്‍ യുവതി വിദ്ജ നല്‍കിയ പരാതി. പരാതി സ്വീകരിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതില്‍ വളരെയധികം സന്തോഷമുണ്ടെന്നും തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും വിദ്ജ പറഞ്ഞു. തന്നെപ്പോലെ വഞ്ചിതരായ ഒട്ടനേകം പെണ്‍കുട്ടികള്‍ ഉണ്ടെന്നും അവര്‍ക്ക് ധൈര്യമായി നീതിക്കായി മുന്നോട്ട് വരാന്‍ ഇത് പ്രചോദനമാകട്ടെ എന്നും വിദ്ജ പറഞ്ഞു.

ജംഷാദ് എന്ന് ആര്യയെ വിദ്ജ പരിചയപ്പെടുന്നത് ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നതിനിടയിലാണ്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമകള്‍ കുറഞ്ഞുവെന്നും, സാമ്ബത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും ആര്യ തന്നോട് പറഞ്ഞിരുന്നുവെന്നും യുവതി പറയുന്നു.

More in News

Trending

Recent

To Top