Connect with us

സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

News

സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. 72 വയസ്സായിരുന്നു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം.സംഗീത സംവിധായകൻ എന്നതിൽ ഉപരി തിരക്കഥകൃത്ത് കൂടിയാണ് ഇദ്ദേഹം. സ്വാഹം, ഭവം, സഞ്ചാരം, കുട്ടിസ്രാങ്ക്, ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട അടക്കം നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതമൊരുക്കിയിട്ടുണ്ട്.

മലയാളത്തിനു പുറമെ കന്നഡ,ഹിന്ദി സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗിരീഷ് കാസറവള്ളിയുടെ ദേശീയ അവാർഡ് നേടിയ ചിത്രം തായി സഹേബയിലൂടെയാണ് കൊട്ടുകാപ്പള്ളി സിനിമയിൽ എത്തുന്നത്.

സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബുവിലെ പശ്ചാത്തല സംഗീതത്തിലൂടെ 2010 ൽ ദേശീയ അവാർഡ് നേടി. കൂടാതെ നാലുതവണ സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ പാലായിലാണ് ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ ജനനം. മുൻ എംപി ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ മകനാണ്. ചിത്രയാണു ഭാര്യ.

More in News

Trending

Recent

To Top