Connect with us

കോവിഡ് ടെസ്റ്റുകള്‍ നെഗറ്റീവ്; ഐശ്വര്യയും മകൾ ആരാധ്യയും ആശുപത്രി വിട്ടു

Bollywood

കോവിഡ് ടെസ്റ്റുകള്‍ നെഗറ്റീവ്; ഐശ്വര്യയും മകൾ ആരാധ്യയും ആശുപത്രി വിട്ടു

കോവിഡ് ടെസ്റ്റുകള്‍ നെഗറ്റീവ്; ഐശ്വര്യയും മകൾ ആരാധ്യയും ആശുപത്രി വിട്ടു

കോവിഡ് -19 സ്ഥിരീകരിച്ച ഐശ്വര്യ റായ് ബച്ചന്‍, മകള്‍ ആരാധ്യ ബച്ചനും ആശുപത്രി വിട്ടു. ഇവരുടെ കോവിഡ് ടെസ്റ്റുകള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ആശുപത്രി വിട്ടത്. അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്.

” നിങ്ങളുടെ നിരന്തരമായ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി. എല്ലാവരോടും എന്നന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. ഐശ്വര്യയുടെയും ആരാധ്യയുടെയും കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അവര്‍ ഇപ്പോള്‍ വീട്ടിലാണ്. ഞാനും അച്ഛനും ആരോഗ്യവിദഗ്ധരുടെ സംരക്ഷണയില്‍ ആശുപത്രിയില്‍ തുടരുന്നു,” അഭിഷേക് കുറിച്ചു.

ജൂലൈ പതിനൊന്നിനാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അമിതാഭ് ബച്ചന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും , മകള്‍ ആരാധ്യ ബച്ചനും രോഗം സ്ഥിതീകരിക്കുകയായിരുന്നു ഐശ്വര്യയും ആരാധ്യയും. ജൂലൈ പതിനെട്ടിനാണ് ഇരുവരെയും നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top