Connect with us

ജീവിതത്തിൽ എന്തൊക്കെ നേടാൻ സാധിച്ചാലും, ആരൊക്കെ വന്നു പോയാലും , അച്ഛന് പകരം വയ്ക്കാൻ ആർക്കുമാവില്ല; അങ്ങനെ ഒരു വ്യക്തി ഇനി ഉണ്ടാവില്ല

Malayalam

ഒന്ന് രണ്ടു സിനിമയിൽ മുഖം കാണിച്ചെങ്കിലും കരിക്കിലെ ഒറ്റ എപ്പിസോഡ് ആണ് അമേയ മാത്യുവിനെ ശ്രദ്ധേയയാക്കിയത്. ‌ഒരു പഴയ ബോബ് കഥ,ആട് 2എന്നീ ചിത്രങ്ങളിലും നടി വേഷമിട്ടു
സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ നിമിഷങ്ങള്‍ക്ക് ഉള്ളില്‍ വൈറല്‍ ആകാറുണ്ട്. അടുത്തിടെ താരം ശരീര ഭാരം കുറച്ച ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ അമേയ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരിക്കുന്ന പുതിയ ചിത്രത്തിൻ്റെ ക്യാപ്ഷനും ചിത്രത്തിൽ അമേയ അണിഞ്ഞിരിക്കുന്ന ടീ ഷർട്ടിലെ വാക്കുമാണ് വൈറലാകുന്നത്. ഡാഡിസ് പ്രിൻസസ് എന്ന് കുറിച്ചിരിക്കുന്ന ടീ ഷർട്ടണിഞ്ഞ ചിത്രം പങ്കുവെച്ചു കൊണ്ട് അമേയ കുറിച്ചിരിക്കുന്ന ക്യാപ്ഷനൊപ്പം ഡാഡിസ് ലിറ്റിൽ ഗേൾ എന്ന ഹാഷ് ടാഗും കുറിച്ചിട്ടുണ്ട്.

‘നമ്മുടെ ജീവിതത്തിൽ എന്തൊക്കെ നേടാൻ സാധിച്ചാലും, ആരൊക്കെ വന്നു പോയാലും , അച്ഛന് പകരം വയ്ക്കാൻ ആർക്കുമാവില്ല. ഇനി അങ്ങനെ ഒരു വ്യക്തി ഉണ്ടാവുകയുമില്ല.’ എന്നാണ് ചിത്രത്തോടൊപ്പം അമേയ മാത്യു ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. അമേയയുടെ പുത്തൻ ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

നേരത്തെ അച്ഛന്റെ വിയോഗമാണ് ജീവിതത്തിലെ എറ്റവും വലിയ നഷ്ടമെന്നും ആ വേര്‍പാട് തനിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു എന്നും നടി തുറന്ന് പറഞ്ഞിരുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ തനിക്ക് അച്ഛനെ നഷ്ടപ്പെട്ടുവെന്നും അത് സൃഷ്ടിച്ചത് വലിയ ശൂന്യത ആണെന്നായിരുന്നു അമേയ പറഞ്ഞത് .

More in Malayalam

Trending

Recent

To Top