Connect with us

അമ്മ പോലൊരു സംഘടനയെ തകര്‍ത്തു കൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവര്‍ത്തനം ; ഉർവശി

Malayalam

അമ്മ പോലൊരു സംഘടനയെ തകര്‍ത്തു കൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവര്‍ത്തനം ; ഉർവശി

അമ്മ പോലൊരു സംഘടനയെ തകര്‍ത്തു കൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവര്‍ത്തനം ; ഉർവശി

മലയാളികളുടെ എക്കലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് ഉര്‍വശി. ഇക്കാലമത്രെയും മികച്ച കഥാപാത്രങ്ങൾ മാത്രമാണ് ഉർവശി സമ്മാനിച്ചത് . ഏത് വേഷവും അനായാസം ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവാണ് ഉര്‍വശിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്.

ഇപ്പോൾ ഇതാ മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി ആരംഭിച്ച സംഘടനയായ ഡബ്ല്യു സിസിയെ കുറിച്ച്‌ മാധ്യമങ്ങളിലൂടെ മാത്രമാണ് താന്‍ അറിഞ്ഞതെന്ന് ഉര്‍വശി . സ്ത്രീകളുടെ സംഘടനകള്‍ തുടങ്ങിയതും അതുമായി ബന്ധപ്പെട്ട വിവരങ്ങളുമെല്ലാം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. വിഷയവുമായി ഞാന്‍ ആരോടും സംസാരിച്ചിട്ടില്ല..എന്നോടും ആരുമൊന്നും പറഞ്ഞിട്ടില്ല. സ്ത്രീകളുടെ ഉന്നമനത്തിലും അവരുടെ ശബ്ദമാകാനും സംഘടനകളുണ്ടാകുന്നത് നല്ലതാണ്. താരസംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ നേരിട്ടറിയാം. അര്‍ഹതപ്പെട്ട ഒരുപാടുപേര്‍ക്ക് സംഘടനയിലൂടെ വലിയ സഹായം ലഭിക്കുന്നുണ്ട്.

അമ്മ പോലൊരു സംഘടനയെ തകര്‍ത്തു കൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവര്‍ത്തനമെന്നും ‘ ഉര്‍വശി പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top