Malayalam
ഭാഗ്യലക്ഷ്മി അന്ന് പറഞ്ഞത്! മഹാക്കള്ളം മണിച്ചിത്രത്താഴിലെ ആ വലിയ രഹസ്യം വെളിച്ചത്ത്! വലിച്ച് കീറി സോഷ്യൽ മീഡിയ
ഭാഗ്യലക്ഷ്മി അന്ന് പറഞ്ഞത്! മഹാക്കള്ളം മണിച്ചിത്രത്താഴിലെ ആ വലിയ രഹസ്യം വെളിച്ചത്ത്! വലിച്ച് കീറി സോഷ്യൽ മീഡിയ
മണിച്ചിത്രത്താഴും നാഗവല്ലിയും മലയാളികളുടെ മനസ്സിൽ നിന്നും ഒരുകാലത്തും മാഞ്ഞു പോകാത്ത ഒന്നാണ്. 25 വർഷങ്ങൾക്കിപ്പുറവും ഇന്നത്തെ തലമുറയുടെയും പ്രിയപ്പെട്ട സിനിമയായി മണിച്ചിത്രത്താഴ് തല ഉയർത്തി നിൽക്കുകയാണ്. നടി ശോഭനയുടെ അതി ഗംഭീരമായ പ്രകടനം ഇന്നും ചര്‍ച്ച ചെയ്യപ്പെടുമ്ബോള്‍ കഥാപാത്രത്തിന് ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മിയും മണിച്ചിത്രത്താഴിന്റെ ചരിത്രത്തില്‍ ഇടം നേടിയിരുന്നു
നാഗവല്ലിയുടെ ചില സീനുകളില്‍ ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയല്ലെന്നും മറ്റൊരു തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു, സംവിധായകന്‍ ഫാസില്‍ഉള്‍പ്പടെയുള്ളവര്‍ അത് ശരിവച്ചിരുന്നു, എന്നാല്‍ ഭാഗ്യലക്ഷ്മിക്ക് ഈ കാര്യത്തെക്കുറിച്ച് അറിവ് ഉണ്ടായിരുന്നില്ല. ഗംഗയായി അഭിനയിച്ച ഭാഗത്ത് മാത്രമാണ് ഭാഗ്യലക്ഷ്മി ശോഭനയ്ക്ക് ശബ്ദം നല്‍കിയത്. നോട്ടപ്പിശക് കൊണ്ടാണ് ടൈറ്റിലില്‍ ദുര്‍ഗയെ വിട്ടുപോയതെന്നായിരുന്നു ഫാസിൽ നൽകിയ വിശദീകരണം.
നാഗവല്ലിയെ ജീവസ്സുറ്റതാക്കിയത് ഭാഗ്യലക്ഷ്മിയുടെ ശബ്ദമാണെന്നാണ് ചില പ്രേക്ഷകർ ഇപ്പോഴും വിശ്വസിക്കുന്നത് . എന്നാല്‍, നാഗവല്ലിക്ക് ശബ്ദം നല്‍കിയത് താനല്ലെന്ന് കൈയ്യടി വാങ്ങിയപ്പോഴൊന്നും ഭാഗ്യലക്ഷ്മി തുറന്നുപറയുകയും ചെയ്തില്ല.
നാഗവല്ലിക്ക് ശബ്ദം കൊടുത്ത ദുർഗ്ഗയെ പരിചയപെടുത്തികൊണ്ട് ഒരു വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ആ ശബ്ദത്തെ കുറിച്ചു ചർച്ചയാകുന്നത്. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ കള്ളം പൊളിഞ്ഞപ്പോൾ !! മണിച്ചിത്രത്താഴിലെ നാഗവല്ലിക്ക് ഡബ് ചെയ്ത യഥാർഥ ആർട്ടിസ്റ്റ് ഇതാണ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
നിരവധി താരങ്ങളും ആരാധകരും ആണ് ഇപ്പോൾ വൈറൽ ആകുന്ന വീഡിയോ ഏറ്റെടുത്തുകൊണ്ട് രംഗത്ത് വരുന്നത്. അതിൽ ആദിത്യൻ ജയൻ പങ്ക് വച്ച ഒരു കുറിപ്പും ശ്രദ്ധ നേടുന്നുണ്ട്. ” ഇതുപൊലെ എത്ര നല്ല കലാകാരൻമാർ ആയിരിക്കും അറിയപ്പെടാതെ അല്ലേൽ ചതിയിൽപെട്ടുപോയി ഇരിക്കുന്നത്. ഇതിൽ കുറ്റം പറയേണ്ടത് വേറെ ആരെയുമല്ല ആ സിനിമയുടെ സംവിധായകനെ മാത്രമാണ്. ആ സിനിമയിൽ അത്ര പ്രധാനപ്പെട്ട അത്ര ശ്രദ്ധിക്കപ്പെട്ട ഒരു സീൻ ആണ് അത് ടൈറ്റിൽ പോലും വെച്ചില്ലായെങ്കിൽ അത് വേറെയാരുടെയും കുറ്റമല്ല. ഒരു സത്യസന്ധമായ ന്യൂസ് പുറത്തു കൊണ്ട് വന്നു ഒരു നല്ല കലാകാരിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ ഈ ചാനലിന് നമസ്കാരം, ദുർഗ എന്ന നല്ല കലാകാരിക്കും”, എന്നാണ് ആദിത്യൻ പറയുന്നത്.
യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അവഹേളിച്ച വിജയ് പി.നായരെ ഭാഗ്യലക്ഷ്മി , ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർ കയ്യേറ്റം ചെയ്തിരുന്നു. ഇതിന്റ ചർച്ചകൾ കൊഴുക്കുമ്പോളാണ് ഭാഗ്യലക്ഷ്മി യ്ക്ക് എതിരെ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രതിഷേധവും വിയോജിപ്പും പ്രേക്ഷകർ രേഖപ്പെടുത്തുന്നത്