Connect with us

ആ സംഭവത്തിന്റെ വീഡിയോ കൈയ്യിലുണ്ട്! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സോബി ബാലുവിനെ കൊന്നത് ഇസ്രായേലിലെ ആ യുവതി ?

Malayalam

ആ സംഭവത്തിന്റെ വീഡിയോ കൈയ്യിലുണ്ട്! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സോബി ബാലുവിനെ കൊന്നത് ഇസ്രായേലിലെ ആ യുവതി ?

ആ സംഭവത്തിന്റെ വീഡിയോ കൈയ്യിലുണ്ട്! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സോബി ബാലുവിനെ കൊന്നത് ഇസ്രായേലിലെ ആ യുവതി ?

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ നിർണ്ണായക വിവരങ്ങളാണ് പുറത്ത് വരുന്നത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ മൊഴിമാറ്റാന്‍ തന്നെ സ്വാധീനിച്ചതായി കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം ആവശ്യപ്പെട്ട് മൂന്നു തവണ തന്നെ കാണാന്‍ ആളുകള്‍ എത്തിയതായും സോബി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. മരണവുമായി ബന്ധപ്പെട്ട കേസിൽ കലാഭവൻ സോബി ജോർജിനെ വീണ്ടും നുണപരിശോധനയ്ക്ക് വിധേയനാക്കി.

നുണ പരിശോധനാ വേളയിലാണ് ഇക്കാര്യം സോബി വെളിപ്പെടുത്തിയത്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന ഒരു കോതമംഗലം സ്വദേശിനി വഴിയാണ് മൂന്നു തവണയായി നാലു പേരടങ്ങുന്ന സംഘം തന്നെ കാണാനെത്തിയത് എന്നും സോബി പറയുന്നു. ആഡംബര കാറുകളിലായിരുന്നു സംഘം എത്തിയത്.

ഇസ്രയേലില്‍ ജോലി ചെയ്യുന്ന ഒരു കോതമംഗലം സ്വദേശിനി വഴിയാണ് മൂന്നു തവണയായി നാലു പേരടങ്ങുന്ന സംഘം തന്നെ കാണാനെത്തിയത്. വന്നവര്‍ പണം വാഗ്ദാനം ചെയ്തതായും സോബി പറയുന്നു. ഇവര്‍ വാഹനത്തില്‍ വന്നിറങ്ങുമ്പോള്‍ മുതലുള്ള വിഡിയോ ദൃശ്യങ്ങളും പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട്. സംസാരം മാത്രമേ ഇല്ലാത്തതുള്ളൂ. ആവശ്യപ്പെട്ടാല്‍ ഇവ ഹാജരാക്കാമെന്നും അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.
2019 നവംബര്‍ മാസത്തിലും ഡിസംബര്‍ അവസാനവും ജനുവരി 18നുമാണ് ഇവര്‍ തന്നെ സമീപിച്ചത്. നാലു പേര്‍ വീതമാണ് വന്നത്. ഇവരില്‍ ഒരാള്‍ മാത്രമാണ് മൂന്നു പ്രാവശ്യവും സംഘത്തിലുണ്ടായിരുന്നത്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന യുവതി പറഞ്ഞതനുസരിച്ചാണ് വരുന്നത് എന്നും ഇവര്‍ പറഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്താണ് ഇസ്രായേലിലുള്ള യുവതി എന്നാണ് പറഞ്ഞത്.

അവസാനം വന്നത് ഒരു ജാഗ്വാര്‍ കാറിലായിരുന്നെങ്കില്‍ അതിനു മുമ്പ് ഒരു തവണ ബിഎംഡബ്ല്യു കാറിലും ഒരു തവണ ഫോര്‍ച്യൂണറിലുമാണ് വന്നത്. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ആ സമയത്തു തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതാണ്. ഈ നഴ്‌സിന്റെ പേരു വിവരങ്ങള്‍ പുറത്ത് ആരോടും വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണ സംഘത്തെ ഇവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പടെ നല്‍കിയിട്ടുണ്ട്. ഇനി സിബിഐ അന്വേഷണ സംഘം അവരെ വിളിച്ചു വരുത്തി ചോദിക്കട്ടെ. താന്‍ അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണില്‍ ലഭിച്ചില്ലെന്നും സോബി പറയുന്നു.

മൂവാറ്റുപുഴയില്‍ സ്വര്‍ണക്കടത്ത് കേസില്‍ ഒരാളെ പിടികൂടിയപ്പോള്‍ തന്നെ കാണാന്‍ വന്ന സംഘത്തിലുള്ള ആളാണോ എന്ന് ആദ്യം സംശയിച്ചിരുന്നു. പലരോടും ചോദിച്ച് മാസ്‌ക് ഇല്ലാത്ത ഫോട്ടോ എടുപ്പിച്ചിരുന്നു. പിന്നീട് ആള്‍ ഇതല്ലെന്നു ഉറപ്പിച്ചു. താന്‍ ഉദ്യോഗസ്ഥരോട് ഈ വിവരങ്ങള്‍ അറയിച്ച ശേഷം ഇവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദ്യത്തെ തവണ നുണ പരിശോധനയ്ക്ക് ചോദിച്ച ചോദ്യങ്ങള്‍ തന്നെ വീണ്ടും ആവര്‍ത്തിക്കുകയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഫൊറന്‍സിക് റിപ്പോര്‍ട്ട് ഫലം ഒരാഴ്ചയ്ക്കകം വരുമെന്നാണ് പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. അറസ്റ്റുണ്ടാകും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

ബാലഭാസ്ക്കറിന്റെ മരണം അന്വേഷിക്കുന്ന സി ബി ഐ സംഘമാണ് തിരുവനന്തപുരം സ്വർണ്ണ കടത്തിന്റെ പിന്നാമ്പുറം ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെടുത്തി അന്വേഷിക്കുന്നത്. സ്വപ്നയുടെ സ്വർണ്ണക്കടത്തും ബാലഭാസ്കറിന്റെ അപകടവും തമ്മിൽ ബന്ധമുണ്ടെന്നാണ് സി ബി ഐ പ്രാഥമികമായി കരുതുന്നത്. അപകടം ഉണ്ടായ വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നുണ്ട്. താനല്ല വണ്ടി ഓടിച്ചതെന്നാണ് അർജുൻ ആവർത്തിച്ച് പറയുന്നത്. ഇതിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്തത്. നുണ പരിശോധനക്ക് തയാറായതോടെയാണ് കൂടുതൽ പ്രതിസന്ധിയുണ്ടായത്.

2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്ത് വെച്ച്‌ മരിച്ചു. അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്‌ബോഴായിരുന്നു ബാലഭാസ്‌കര്‍ മരണമടഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top