Connect with us

ചിരഞ്ജീവി സര്‍ജയുടെ സഹോദരൻ ധ്രുവ സർജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് 19; ആശങ്കയോടെ മേഘ്ന ആരാധകർ

News

ചിരഞ്ജീവി സര്‍ജയുടെ സഹോദരൻ ധ്രുവ സർജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് 19; ആശങ്കയോടെ മേഘ്ന ആരാധകർ

ചിരഞ്ജീവി സര്‍ജയുടെ സഹോദരൻ ധ്രുവ സർജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് 19; ആശങ്കയോടെ മേഘ്ന ആരാധകർ

അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയുടെ സഹോദരനും നടനുമായ ധ്രുവ സർജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ധ്രുവ തന്നെയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. തങ്ങളോട് അടുത്ത് ഇടപഴകിയവരോട് കോവിഡ് പരിശോധന നടത്താന്‍ ധ്രുവ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആവശ്യപ്പെട്ടു. അന്തരിച്ച കന്നഡ ചലച്ചിത്രാ താരം ചിരഞ്ജീവി സര്‍ജയുടെ സഹോദരനാണ് ധ്രുവ്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ധ്രുവ് ബംഗലൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചു,

എനിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. അതിനാല്‍ ഞങ്ങള്‍ ആശുപത്രിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ സുഖം പ്രാപിക്കുമെന്നും എല്ലാം ശരിയാകുമെന്നും എനിക്ക് ഉറപ്പുണ്ട്! ഞങ്ങളുമായി അടുത്തിടപഴകിയവരെല്ലാം സ്വയം പരിശോധിച്ച്‌ സുരക്ഷിതരായി തുടരുക,”ധ്രുവ ട്വീറ്റ് ചെയ്തു.

മേഘ്‌ന രാജിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചായിരുന്നു ആരാധകരുടെ ചോദ്യം. നാല് മാസം ഗര്‍ഭിണിയാണ് താരം. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു പ്രിയതമനെ നഷ്ടമായത്.

Continue Reading
You may also like...

More in News

Trending

Recent

To Top