Connect with us

മൂന്നാം തവണയും ക്യാന്‍സർ എത്തിയിട്ടുണ്ട്; പുതിയ ഒരു അതിഥി കൂടി വീട്ടിലുണ്ട്

Malayalam

മൂന്നാം തവണയും ക്യാന്‍സർ എത്തിയിട്ടുണ്ട്; പുതിയ ഒരു അതിഥി കൂടി വീട്ടിലുണ്ട്

മൂന്നാം തവണയും ക്യാന്‍സർ എത്തിയിട്ടുണ്ട്; പുതിയ ഒരു അതിഥി കൂടി വീട്ടിലുണ്ട്

മലയാള സിനിമയിലെ ഒരിക്കലും മറക്കാനാകാത്ത ഹാസ്യ താരം. സിനിമയിലെ ഏത് കഥാപാത്രവും തനിയ്ക്ക് വഴങ്ങുമെന്ന് തെളിയിച്ചു. ഹാസ്യത്തിലും വില്ലത്തരത്തിലും അങ്ങനെ എല്ലാത്തിലും തന്റേതായ ശൈലിയിലൂടെയാണ് താരം സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്.

ക്യാന്‍സറിന്റെ പിടിയിലായിരക്കുമ്പോഴും ചെറു പുഞ്ചിരിയോടെയാണ് അദ്ദേഹം അതിനെ നേരിട്ടത്. എന്നാല്‍ ഇപ്പോള്‍ കാന്‍സറിനെ പോലും ചിരിയില്‍ ഒതുക്കിയ ഇന്നസെന്റ് ഇപ്പോഴിത മൂന്നാം തവണയും കാന്‍സര്‍ വന്നതിനെ കുറിച്ച് പങ്കുവെക്കുകയാണ്. അതോടൊപ്പം ആലീസിന്റെ കോവിഡിനെ കുറിച്ചും മറ്റൊരു വലിയ സങ്കടത്തെക്കുറിച്ചും വെളിപ്പെടുത്തുകയാണ് താരം.8 വർഷമായി എന്റെ വീട്ടിൽ ഒരു അഥിതി ഉണ്ട് എത്രയും ബഹുമാനപെട്ട ക്യാൻസർ. പുതിയ സ്ഥലം നാം കുട്ടിക്കാലത്തു കളിക്കുമ്പോൾ കണ്ടു പിടിക്കും അത് പൊളിച്ചു കളയുമ്പോൾ വേറെ സ്ഥലം കണ്ടെത്തും അങ്ങനെ ആണ് ഡോക്ടർ മാർ എന്റെ ശരീരത്തിൽ ക്യാൻസർ കണ്ടു പിടിക്കുന്നത്. കക്ഷി പുതിയ സ്ഥലം കണ്ടുപിടിക്കും അവിടെ നിന്നും ഓടിക്കുന്നതോടെ മറ്റൊരു സ്ഥലം കണ്ടു പിടിക്കും ഇപ്പോൾ വേറെ ഒരു സ്ഥലം കൂടി കണ്ടുപിടിച്ചു.

മൂന്നാം തവണയാണ് ഇപ്പോൾ എന്റെ ശരീരത്തിൽ ക്യാൻസർ വരുന്നത് എന്നും പറഞ്ഞു. ഡോക്ടർ പറഞ്ഞത് ഇന്നസെന്റിന്റെ ശരീരത്തെ വീണ്ടും കോമഡി വന്നല്ലോ എന്നാണ്. രണ്ടു ദിവസം മുമ്പാണ് ഭാര്യക്ക് കോവിഡ് വന്നത്. പുതിയ അഥിതി ക്യാൻസർ കൂടെ ഉള്ളത് കൊണ്ടാവാം വന്ന് അന്വേഷിച്ചത്. ആശുപത്രിയിൽ കോവിഡ് കെട്ടിപിടിച്ചു ആലിസ് നിൽക്കുന്നു.. ചിരിച്ചു.. എല്ലാവരെയും ഫോൺ ചെയ്യുന്നു. അലിസിനോട് കളിച്ചു തോറ്റു പോയ ഒരാൾ കൂടി ആണ് ക്യാൻസർ. എന്നാൽ കോവിഡും അത് പോലെ തന്നെ 10 ദിവസം കൊണ്ട് പോകും.എനിക്ക് ആറുമാസമായി കുറച്ചു സങ്കടങ്ങൾ ഉണ്ട് പ്രസംഗിക്കാൻ മൈക് ഇല്ലാത്തതോ സിനിമയില്ലാത്തതോ അല്ല. ഇപ്പോൾ പേരമക്കൾ പഠിക്കുന്ന സങ്കടം ആണ് സ്കൂളിൽപോകണ്ട, പരീക്ഷക്ക് പഠിക്കുകയും വേണ്ടാ, ഞാൻ പഠിക്കുന്ന കാലത്തു ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ലല്ലോ… ഇതാണ് എന്റെ സങ്കടം.

Continue Reading
You may also like...

More in Malayalam

Trending