Connect with us

ദുരൂഹതകൾ നിറഞ്ഞ രണ്ടു വർഷം നാളെ നെഞ്ചിടിപ്പിന്റെ ദിനം മറഞ്ഞിരിക്കാതെ ആ സത്യം പുറത്തേക്ക്

Malayalam

ദുരൂഹതകൾ നിറഞ്ഞ രണ്ടു വർഷം നാളെ നെഞ്ചിടിപ്പിന്റെ ദിനം മറഞ്ഞിരിക്കാതെ ആ സത്യം പുറത്തേക്ക്

ദുരൂഹതകൾ നിറഞ്ഞ രണ്ടു വർഷം നാളെ നെഞ്ചിടിപ്പിന്റെ ദിനം മറഞ്ഞിരിക്കാതെ ആ സത്യം പുറത്തേക്ക്

അപ്രതീക്ഷിതമായ കാറപകടത്തില്‍പ്പെട്ട് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത മലയാളികള്‍ ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഒരിക്കലും അത് നികത്തനാകാത്ത നഷ്ടം തന്നെയാണ്. എന്നാൽ ബാലഭാസ്കറിന്റെയും കുഞ്ഞിന്റെയും മരണത്തിന് പിന്നാലെ പല അഭ്യൂഹങ്ങളും പടർന്നിരുന്നു. കേസ് സിബിഐ ഏറ്റെടുത്തതോടു കൂടി മറ്റൊരു തലത്തിലേക്കാണ് കേസ് നീങ്ങുന്നത്.

അപകട മരണം നടന്ന് രണ്ടു വർഷം പിന്നിടുമ്പോൾ നുണ പരിശോധനയുമായി സിബിഐ. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവറായിരുന്ന അര്‍ജുൻ, കലാഭവൻ സോബി എന്നിവർക്കാണ് നാളെയും മറ്റന്നാളുമായി എറണാകുളത്ത് നുണപരിശോധന നടത്തുന്നത്. ബാലഭാസ്കർ അപകടത്തിൽപ്പെട്ട ദിവസമാണ് നുണപരിശോധനയെന്ന പ്രത്യേകതയുമുണ്ട്.

2018 സെപ്റ്റംബർ 25 ന് പുലർച്ചെ കഴക്കൂട്ടം പള്ളിപ്പുറം ദേശീയ പാതയിൽ വച്ചാണ് കാർ അപകടം നടന്നത്. തൃശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വരവേയായിരുന്നു ബാലഭാസ്‌ക്കറിന്റെ കാർ മരത്തിൽ ഇടിച്ച് തകർന്നത്. ഡ്രൈവർ അർജുൻ , ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി , മകൾ തേജസ്വിനി ബാല എന്നിവരും കാറിൽ ഉണ്ടായിരുന്നു. മകൾ സംഭവസ്ഥലത്തും ബാലഭാസ്‌കർ പിന്നീട് ആശുപത്രിയിലും വച്ച് മരിച്ചു. അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചിരുന്നത് ഡ്രൈവർ അർജ്ജുനെന്നാണ് ലക്ഷ്മിയുടെ മൊഴി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top