Connect with us

സ്വന്തമായി നിലപാടുകളുളളവര്‍, സത്യം തുറന്നുപറഞ്ഞവര്‍, അവര്‍ ചരിത്രത്തില്‍ അര്‍ഹിക്കുന്ന നിലയില്‍ സ്‌മ‌രിക്കപ്പെടും; തിലകനെ യേശുക്രിസ്‌തുവുമായി ഉപമിച്ച് മകൻ

Malayalam

സ്വന്തമായി നിലപാടുകളുളളവര്‍, സത്യം തുറന്നുപറഞ്ഞവര്‍, അവര്‍ ചരിത്രത്തില്‍ അര്‍ഹിക്കുന്ന നിലയില്‍ സ്‌മ‌രിക്കപ്പെടും; തിലകനെ യേശുക്രിസ്‌തുവുമായി ഉപമിച്ച് മകൻ

സ്വന്തമായി നിലപാടുകളുളളവര്‍, സത്യം തുറന്നുപറഞ്ഞവര്‍, അവര്‍ ചരിത്രത്തില്‍ അര്‍ഹിക്കുന്ന നിലയില്‍ സ്‌മ‌രിക്കപ്പെടും; തിലകനെ യേശുക്രിസ്‌തുവുമായി ഉപമിച്ച് മകൻ

തിലകന്റെ എട്ടാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ കുറിച്ച്‌ മകനും നടനുമായ ഷോബി തിലകന്‍. ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് തിലകനെ കുറിച്ച് പറയുന്നത്. കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ
ശ്രദ്ധേയമാകുന്നു.

തിലകന്റെ ജീവിതത്തെ ബൈബിളുമായി ഉപമിച്ചാണ് ഷോബിയുടെ കുറിപ്പ്. ചിന്തിച്ചതു പോലെ തന്നെ പറയുകയും പറഞ്ഞതുപോലെ തന്നെ പ്രവര്‍ത്തിക്കുകയും തന്റെ നിലപാടുകള്‍ തുറന്നു പറയുകയും ചെയ്‌ത യേശുക്രിസ്‌തുവുമായാണ് തിലകനെ മകന്‍ ഉപമിക്കുന്നത്. തിലകന്റെ ചിത്രത്തോടെയുളള കുറിപ്പില്‍ ഒരിടത്ത് പോലും അദ്ദേഹത്തിന്റെ പേര് പരമാര്‍ശിക്കാതെ പരോക്ഷമായാണ് തിലകന്റെ നിലപാടുകള്‍ ഷോബി തുറന്നുകാട്ടുന്നത്.

ഷോബി തിലകന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വേര്‍പിരിയലിന്റെ എട്ടാം വര്‍ഷം. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്ബ് ജീവിച്ചിരിന്നെന്ന് നാം കരുതുന്ന..; ദൈവപുത്രനായി ആദരിക്കുന്ന #ജീസസ്_ക്രൈസ്റ്റ് വാക്ക്, ചിന്ത, പ്രവൃത്തി എന്നിവയുടെ സമീകരണം കൊണ്ട് ലോകത്തെ ജയിച്ചവനാണ്..! അവന്‍ ചിന്തിച്ചതു പോലെ തന്നെ പറഞ്ഞു..; പറഞ്ഞതുപോലെ പോലെ തന്നെ പ്രവര്‍ത്തിച്ചു..!

തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞു. നിലവിലുള്ളത് ദുഷിച്ച വ്യവസ്ഥിതി ആണെന്നും..; സകലര്‍ക്കും നീതിയും സമാധാനവും നിറഞ്ഞ ഒരു സ്വര്‍ഗരാജ്യം വരുമെന്നും അവന്‍ വിളിച്ചു പറഞ്ഞു..! അതിന്, സാമ്രാജ്യത്വ ശക്തികള്‍ അവനെ നിഷ്കരുണം വിചാരണ ചെയ്തു..! പറഞ്ഞ സത്യങ്ങള്‍ മാറ്റി പറഞ്ഞാല്‍ ശിക്ഷിക്കാതിരിക്കാമെന്ന്, സ്വന്തം കൈ കഴുകിക്കൊണ്ട് ന്യായാധിപന്‍ #പീലാത്തോസ് അവനോട് പറഞ്ഞു..! പക്ഷേ അവന്‍..; #സത്യമാണ്_ജയിക്കേണ്ടത് എന്ന തന്റെ നിലപാടില്‍ ഉറച്ചു നിന്നതിനാല്‍, ആ കപട ന്യായവാദികള്‍ മുന്‍കൂട്ടി വിധിച്ച കുരിശുമരണം അവന് ഏറ്റുവാങ്ങേണ്ടിവന്നു..! സ്വന്തമായ നിലപാടുകളോടെ സത്യമാര്‍ഗത്തില്‍ സഞ്ചരിക്കുന്നവര്‍ എന്നും മഹാന്മാര്‍ ആയിരിക്കും..! അവരൊരിക്കലും സത്യനിഷേധികളായ സൂത്രശാലികള്‍ക്ക് പ്രിയപ്പെട്ടരാകില്ല..! അവരെ ഈ കലിയുഗത്തിലും ഇക്കൂട്ടര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു കീഴടക്കിക്കൊണ്ടേയിരിക്കുന്നു..! ഇത്തരം സൂത്രശാലികള്‍ താല്‍ക്കാലികമായെങ്കിലും ചിലര്‍ക്കൊക്കെ പ്രിയപ്പെട്ടവര്‍ ആയിരിക്കും..! പക്ഷേ ഇക്കൂട്ടര്‍ എത്ര തന്നെ മിടുക്കുള്ളവരായാലും അവരുടെ അധര്‍മ്മ പ്രവര്‍ത്തികള്‍ ഒരിക്കല്‍ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും..! സുമനസ്സുകളില്‍ അവര്‍ വിസ്മരിക്കപ്പെടും..! എന്നാല്‍ സ്വന്തമായി നിലപാടുകളുള്ളവര്‍..; സത്യം തുറന്നുപറഞ്ഞവര്‍..; അവര്‍ ചരിത്രത്തില്‍ അര്‍ഹിക്കുന്ന നിലയില്‍ സ്മരിക്കപ്പെടുക തന്നെ ചെയ്യും..! അതാണ് കാലം കാത്തുവെയ്ക്കാറുള്ള നീതി..!

More in Malayalam

Trending

Recent

To Top