Connect with us

വാവൂട്ടാ, സുധിക്കുട്ടാ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍, എന്നെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കത്തില്ലപുള്ളി! മൂത്ത മോന്‍ അധികം സംസാരിക്കാറില്ല… എന്റെ മുന്നില്‍ അവന്‍ കരഞ്ഞിട്ടില്ല, ഇളയവന് മുന്നിൽ കരയാതെ പിടിച്ച് നിൽക്കുകയാണ്; രേണു

Malayalam

വാവൂട്ടാ, സുധിക്കുട്ടാ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍, എന്നെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കത്തില്ലപുള്ളി! മൂത്ത മോന്‍ അധികം സംസാരിക്കാറില്ല… എന്റെ മുന്നില്‍ അവന്‍ കരഞ്ഞിട്ടില്ല, ഇളയവന് മുന്നിൽ കരയാതെ പിടിച്ച് നിൽക്കുകയാണ്; രേണു

വാവൂട്ടാ, സുധിക്കുട്ടാ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍, എന്നെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കത്തില്ലപുള്ളി! മൂത്ത മോന്‍ അധികം സംസാരിക്കാറില്ല… എന്റെ മുന്നില്‍ അവന്‍ കരഞ്ഞിട്ടില്ല, ഇളയവന് മുന്നിൽ കരയാതെ പിടിച്ച് നിൽക്കുകയാണ്; രേണു

മലയാളികളെ ഒന്നടങ്കം വേദനയിലാഴ്ത്തിക്കൊണ്ടാണ് കൊല്ലം സുധി വിടപറഞ്ഞത്. ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടമാണ് താരത്തിന്റെ മരണത്തിന് കാരണമായത്. ഭാര്യ രേണുവിനേയും രണ്ട് മക്കളേയും തനിച്ചാക്കിയാണ് താരത്തിന്റെ വേർപാട്.

സുധിയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഭാര്യ രേണുവും മക്കളായ രാഹുലും ഋതുലും. കുടുംബമെന്നാല്‍ ജീവനായിരുന്നു സുധിക്ക്. അതിനാല്‍ എവിടെ പരിപാടിക്ക് പോയാലും വേഗം വീട്ടിലേക്ക് തിരിച്ചെത്താന്‍ പരമാവധി സുധി ശ്രമിക്കുമായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഇല്ലായ്മകളിലും സന്തോഷിപ്പിക്കാന്‍ സുധി തന്നാലാവും വിധം ശ്രമിച്ചിരുന്നു. സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം പോലും സുധിയിലേക്ക് എത്തുന്നത് അങ്ങനെയാണ്. അതിനായി പൊങ്ങന്താനത്ത് ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം അഞ്ച് സെന്റ് ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ബാക്കി പണം ഒത്തുവരാത്തതിനാല്‍ രജിസ്ട്രേഷന്‍ നടന്നില്ല.

കടുത്ത പ്രതിസന്ധികള്‍ നേരിട്ടാണ് കൊല്ലം സുധി മുന്നേറിയത്. കൈക്കുഞ്ഞിനെയും തന്ന് ആദ്യഭാര്യ ഉപേക്ഷിച്ച് പോയപ്പോള്‍ മകനെ നെഞ്ചോട് ചേര്‍ത്ത് പൊരുതി ജീവിക്കുകയായിരുന്നു അദ്ദേഹം. പിന്നീടാണ് സുധിയുടെയും കിച്ചുവിന്റെയും ജീവിതത്തിലേക്ക് രേണു എത്തിയത്. കിച്ചുവിനെ മൂത്ത മകനായാണ് ഞാന്‍ കാണുന്നതെന്ന് രേണു പറഞ്ഞിരുന്നു. റിതുലും കിച്ചുവും രേണുവും ഇതായിരുന്നു സുധിച്ചേട്ടന്റെ ലോകം. ഷൂട്ടിന് വരുമ്പോള്‍ ഇവരെയും കൊണ്ടുവരാറുണ്ടെന്ന് സ്റ്റാര്‍ മാജിക് താരങ്ങളെല്ലാം പറഞ്ഞിരുന്നു. സുധിച്ചേട്ടന്‍ ലോകം ആരാധിക്കുന്ന കലാകാരനാണെന്ന് ഞാന്‍ ഇപ്പോഴാണ് മനസിലാക്കിയതെന്ന് രേണു പറയുകയാണ്. സുധിയുടെ മരണത്തിന് ശേഷം ആ വേദനയിൽ നിന്നും രേണു ഇതുവരെ കരകയിയിട്ടില്ല. ഒരു യൂട്യൂബ് ചാനലിന് ഏറ്റവും പുതിയ നൽകിയ അഭിമുഖത്തിലാണ് രേണു വേദനയോടെ മനസ്സ് തുറന്നത്

വാവൂട്ടാ, സുധിക്കുട്ടാ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. എന്നെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കത്തില്ല പുള്ളി. നീ എന്റെ മോളെപ്പോലെയാണെന്ന് പറയും. ചെറിയ വഴക്കും പിണക്കങ്ങളുമൊക്കെ ഉണ്ടാവാറുണ്ട്. ചേട്ടനെ ഇത്രയധികം ആള്‍ക്കാര്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. എന്ത് കിട്ടിയാലും സുധിച്ചേട്ടനോളം വരില്ലല്ലോ. ഇതൊന്നും കാണാന്‍ അദ്ദേഹം ഇല്ലെന്ന സത്യം ഞാന്‍ ആസപ്റ്റ് ചെയ്ത് വരികയാണ്. ആരും ഇല്ലെന്നുള്ളൊരു തോന്നലില്ല ഇപ്പോള്‍. ഞങ്ങള്‍ കൂടെയുണ്ടെന്ന് എല്ലാവരും പറയുമ്പോള്‍ ആശ്വാസമാണ് അനുഭവപ്പെടുന്നത്.

എല്ലാം ഭയങ്കര ആത്മാര്‍ത്ഥതയോടെയും സന്തോഷത്തോടെയും ചെയ്യുന്നയാളാണ് സുധിച്ചേട്ടന്‍. കൂട്ടുകാരെപ്പോലെയായിരുന്നു ഞങ്ങള്‍. നിന്റെ കൂടെ വന്നതില്‍ പിന്നെയാണ് ഇങ്ങനെ. എന്റെ പേര് മറന്നോ എന്ന് ഞാന്‍ ഇടയ്ക്ക് ചോദിക്കാറുണ്ട്. ഞങ്ങളൊരു നല്ല ഡ്രസ് ഇട്ടാല്‍ പുള്ളിക്ക് സന്തോഷമാണ്. ഞാന്‍ പള്ളിയിലൊക്കെ പോവുമ്പോള്‍ എപ്പോഴാ വരിക എന്ന് ചോദിച്ച് വിളിക്കും. ഇടയ്ക്ക് ഞങ്ങളൊന്നിച്ച് ബസില്‍ പോയിരുന്നു. കുഞ്ഞൊരു ആഗ്രഹം പറഞ്ഞു, അങ്ങനെ പോയതാണെന്നായിരുന്നു ചോദിച്ചവരോടെല്ലാം പറഞ്ഞത്.

കല്യാണച്ചെറുക്കനായി സുധിച്ചേട്ടന്‍ അഭിനയിച്ചത് എനിക്ക് ഇഷ്ടമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. പരിചയത്തിലുള്ളൊരു ചേട്ടനിലൂടെയാണ് ഞാന്‍ സുധിച്ചേട്ടനെ പരിചയപ്പെടുത്തിയത്. നമ്പര്‍ സംഘടിപ്പിച്ച് മെസ്സേജ് അയച്ചിരുന്നു. പൊതുവെ മെസേജുകളൊന്നും അങ്ങനെ നോക്കാറില്ല. അത് ദൈവഹിതമായിരിക്കും, ആ മെസേജ് ഞാന്‍ നോക്കിയതെന്ന് പിന്നീട് പറഞ്ഞിരുന്നു. എന്നെയും മോനെയും നോക്കാമോ, അമ്മയാവാമോ എന്ന് ഇടയ്ക്ക് ചോദിച്ചിരുന്നു. അപ്പോഴാണ് കാര്യങ്ങളെല്ലാം പറഞ്ഞത്. മോന് ഒന്നര വയസുള്ളപ്പോള്‍ പോയതാണെന്ന് പറഞ്ഞിരുന്നു.

സ്വന്തമായൊരു വീട് വലിയ ആഗ്രഹമാണ്. കുഞ്ഞിലേ മുതലേ വാടകവീടുകളിലാണ്. വാവൂട്ടന്‍ വന്നതും വാടകവീട്ടിലേക്കാണ്. നമ്മളെ ആരും ഇറക്കി വിടരുത്. നമുക്ക് സ്വന്തമായി വീട് വേണം. വാടക കൊടുക്കാതെ നമുക്ക് സമാധാനത്തോടെ കഴിയണം. ഞാന്‍ എല്ലാം ഉണ്ടാക്കും. എന്നിട്ടേ, എന്നെ അപ്പച്ചന്‍ വിളിക്കത്തുള്ളൂ. ഞാനെല്ലാം ഉണ്ടാക്കിത്തന്നിട്ടേ പോവാറുള്ളൂ എന്ന് പറഞ്ഞിരുന്നു. മൂത്ത മോന്‍ അധികം സംസാരിക്കാറില്ല. എന്റെ മുന്നില്‍ അവന്‍ കരഞ്ഞിട്ടില്ല. ഇളയവന് മുന്നിൽ കരയാതെ പിടിച്ച് നിൽക്കാൻ ശ്രമിക്കുകയാണ് ഞാൻ എന്നും രേണു പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top