Connect with us

സുധി ചേട്ടന്റെ കൂടെ യാത്ര ചെയ്യുമ്പോൾ നല്ല സ്നേഹവും കാര്യവുമാണ്… നമുക്ക് എന്ത് വേണമെന്ന് പറഞ്ഞാലും അപ്പോൾ തന്നെ ചെയ്ത് തരും, ഓവർ സ്പീഡിൽ പോകണ്ട, ഓവർ ടേക്ക് ചെയ്യേണ്ട എന്ന് എപ്പോഴും പറയും; സുധിയുടെ ഡ്രൈവർ പറയുന്നു

general

സുധി ചേട്ടന്റെ കൂടെ യാത്ര ചെയ്യുമ്പോൾ നല്ല സ്നേഹവും കാര്യവുമാണ്… നമുക്ക് എന്ത് വേണമെന്ന് പറഞ്ഞാലും അപ്പോൾ തന്നെ ചെയ്ത് തരും, ഓവർ സ്പീഡിൽ പോകണ്ട, ഓവർ ടേക്ക് ചെയ്യേണ്ട എന്ന് എപ്പോഴും പറയും; സുധിയുടെ ഡ്രൈവർ പറയുന്നു

സുധി ചേട്ടന്റെ കൂടെ യാത്ര ചെയ്യുമ്പോൾ നല്ല സ്നേഹവും കാര്യവുമാണ്… നമുക്ക് എന്ത് വേണമെന്ന് പറഞ്ഞാലും അപ്പോൾ തന്നെ ചെയ്ത് തരും, ഓവർ സ്പീഡിൽ പോകണ്ട, ഓവർ ടേക്ക് ചെയ്യേണ്ട എന്ന് എപ്പോഴും പറയും; സുധിയുടെ ഡ്രൈവർ പറയുന്നു

സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും ഒരുപോലെ തിളങ്ങിയ കൊല്ലം സുധി തിങ്കളാഴ്ച രാവിലെ പനമ്പിക്കുന്നിലുണ്ടായ അപകടത്തിലാണ് മരിച്ചത്. പിക്കപ്പുമായി കൂട്ടിയിടിച്ച് കാറിലകപ്പെട്ട സുധിയെ എയർബാഗ് മുറിച്ച് മാറ്റിയാണ് പുറത്തെടുത്തത്. താരങ്ങൾ അപകടത്തിൽപ്പെട്ട സ്ഥലം സ്ഥിരം അപകടമേഖലയാണ്

മുന്‍ സീറ്റിലായിരുന്നു കൊല്ലം സുധി ഇരുന്നത്. അപകടസമയത്ത് രണ്ട് എയര്‍ ബാഗുകളും പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് സുധിയുടെ വാരിയെല്ലുകള്‍ തകര്‍ന്നു. ഡാഷ് ബോര്‍ഡില്‍ രക്തം കെട്ടിക്കിടക്കുന്നുമുണ്ട്. രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകര്‍ന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. തലയില്‍ ചെവിയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടെങ്കിലും, തകര്‍ന്ന വാരിയെല്ലുകള്‍ ആന്തരികാവയവങ്ങളില്‍ തുളഞ്ഞുകയറിയതാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാകുന്നതായി പോലീസും പറഞ്ഞു. സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നോ എന്ന് വ്യക്തമല്ല.

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഡ്രൈവറും സുഹൃത്തുമായ ലിജോ ജോൺസൺ ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിക്കുകയാണ്

വാക്കുകളിലേക്ക്

കുറച്ച് കാലമായി പുള്ളിയുടെ കൂടെ പ്രോഗാമിനും വർക്കിനും പോകാറുണ്ട്. സ്നേഹമുള്ള മനുഷ്യനായിരുന്നു. നമ്മോടൊക്കെ ഭയങ്കര കാര്യമായിരുന്നു. ഫാമിലിയെ പോലെയായിരുന്നു ഞങ്ങൾ. കൂട്ടുകാരെ പോലെ തന്നെയായിരുന്നു. കുറെ പ്രോഗാമിന് ഒരുമിച്ച് പോയിട്ടുണ്ട്. സുധി ചേട്ടന്റെ വണ്ടിയിൽ തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത്. സുധി ചേട്ടന്റെ കൂടെ യാത്ര ചെയ്യുമ്പോൾ നല്ല സ്നേഹവും കാര്യവുമാണ്. നമുക്ക് എന്ത് വേണമെന്ന് പറഞ്ഞാലും അപ്പോൾ തന്നെ ചെയ്ത് തരും. എന്നെ അനി യനെപോലെയാണ് കണ്ടത്. എന്റെ പെങ്ങളെ കല്യണത്തിനാണെങ്കിലും വീട്ടിലെ എന്ത് ആവിശ്യത്തിനാണെങ്കിലും സുധി ചേട്ടൻ എത്തും. അദ്ദേഹം വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ സേഫ്റ്റിയ്ക്ക് പ്രാധാന്യം കൊടുക്കും. ഓവർ സ്പീഡിൽ പോകണ്ട, ഓവർ ടേക്ക് ചെയ്യേണ്ട എന്ന് എപ്പോഴും പറയും. പതിയെ പോയാൽ മതിയെന്ന് പറയും. ഞാൻ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ ലിജോ മോനെ സീറ്റ് ബെൽറ്റ് ഇടാൻ പറയും. സുധി ചേട്ടൻ മുൻവശത്താണ് ഇരുന്നതെങ്കിൽ ഒരിക്കലും സ്പീഡിൽ പോകാൻ പറയില്ല. അത്തരത്തില്ല ഒരാളാണ്. എപ്പോഴും സുധി ചേട്ടൻ സീറ്റ് ബെൽറ്റ് ഇടാറുണ്ട്. ഞാൻ ഇട്ടിലില്ലെങ്കിലും ഇടാനാണ് പറയാറുള്ളത്.

ഡ്രൈവർ ഉറങ്ങിപോയതാണെന്ന് പലരും പറയുന്നുണ്ട്. അല്ലാതെ ഒരപകടം ഉണ്ടാവില്ല. കഴിഞ്ഞ ദിവസം പോകുന്നതിന് മുൻപ് വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. വിളിച്ചില്ലെങ്കിൽ മെസ്സേജ് അയക്കുകയും ചെയ്യും. എന്റെ ചേട്ടനെയാണ് നഷ്ടപെട്ടത്. ഓരോ തമാശയെല്ലാം പറഞ്ഞിട്ടാണ് ഞങ്ങൾ യാത്ര ചെയ്യാറുള്ളത്. സ്റ്റാർ മാജിക്കിൽ കാണുന്നത് പോലെയാണ്. എപ്പോഴും ഹാപ്പിയാണ്. സുധി ചേട്ടന് ഏറ്റവും വലുത് കുടുംബമാണ്. ആരോടും ഒരു ദേഷ്യവും പിണക്കവുമില്ല. ഒരു വീട് വേണമെന്നാണ് സുധി ചേട്ടൻ എപ്പോഴും പറയാറുള്ളത്. ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി വീടെന്നുള്ളത്.

ചാനലിലൂടെയാണ് മരണവാർത്ത അറിഞ്ഞത്. ഇപ്പോഴും സഹിക്കാനാവുന്നില്ല. ഈ അപകടം ദുരൂഹത യായി പറയാൻ പറ്റുമോയെന്ന ചോദ്യത്തിന് ഇല്ല എന്നാണ് ലിജോ മറുപടി നൽകിയത്.. നമുക്ക് അറിയാത്ത കാര്യം പറയാൻ പറ്റില്ല. പോലീസ് അന്വേഷിച്ച് കണ്ടത്തട്ടെ എന്നാണ് ലിജോ ജോൺസൺ പറഞ്ഞത്

കാറിൽ നിന്ന് എയർബാഗ് മുറിച്ചുമാറ്റി സുധിയെ പുറത്തെടുക്കുമ്പോൾ മുഖമാകെ രക്തമായിരുന്നു എന്നാണ് ദൃക്സാക്ഷി പറയുന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നെന്നാണ് തോന്നുന്നത്. വടക്കുനിന്നെത്തിയത് കാറും തെക്കുനിന്നെത്തിയത് പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. വാഹനം ഇടിക്കുന്നത് കണ്ട് ഓടിച്ചെന്ന് നോക്കിയപ്പോൾ എയർബാഗുണ്ടായിരുന്നു. പിന്നീട് നാട്ടുകാരെല്ലാം ഓടിയെത്തി എയർബാഗ് മുറിച്ചുമാറ്റിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

സുധിയുടെ മരണത്തിനിടയാക്കിയ സ്ഥലം സ്ഥിരം അപകടമേഖലയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഒരാഴ്ച്ചയ്ക്കിടെ പനമ്പിക്കുന്നിൽ നടക്കുന്ന രണ്ടാമത്തെ അപകടമരണമാണിത്. നിർത്തിയിട്ട ലോറിക്ക് പിറകിൽ ടാങ്കർ ലോറിയിടിച്ച് കഴിഞ്ഞദിവസം ഡ്രൈവർ മരിച്ചിരുന്നു. കർണാടക സ്വദേശിയായിരുന്നു അന്ന് മരിച്ചത്. പുലർച്ചെ തന്നെയായിരുന്നു ഈ അപകടവും.

More in general

Trending