Connect with us

‘സ്കൂപ്പ്’ നിരോധിക്കണം!അധോലോക നേതാവ് ഛോട്ടാ രാജൻ നല്‍കിയ ഹര്‍ജി ഹൈക്കോടതി നിരസിച്ചു

News

‘സ്കൂപ്പ്’ നിരോധിക്കണം!അധോലോക നേതാവ് ഛോട്ടാ രാജൻ നല്‍കിയ ഹര്‍ജി ഹൈക്കോടതി നിരസിച്ചു

‘സ്കൂപ്പ്’ നിരോധിക്കണം!അധോലോക നേതാവ് ഛോട്ടാ രാജൻ നല്‍കിയ ഹര്‍ജി ഹൈക്കോടതി നിരസിച്ചു

നെറ്റ്ഫ്ലിക്സില്‍ റിലീസായ വെബ് സീരിസ് ‘സ്കൂപ്പ്’ നിരോധിക്കണം എന്ന ആവശ്യപ്പെട്ട് അധോലോക നേതാവ് ഛോട്ടാ രാജൻ നല്‍കിയ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച നിരസിച്ചു. അടിയന്തരമായി നിരോധനം നല്‍കണം എന്ന ആവശ്യമാണ് ബോംബെ ഹൈക്കോടതി അവധിക്കാല ബെഞ്ച് ജസ്റ്റിസ് എസ്.ജി ദീഗെ നിരാകരിച്ചത്. വെബ് സീരിസ് ഇതിനകം റിലീസായി കഴിഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ സ്കൂപ്പിന്‍റെ സംവിധായകന്‍ ഹൻസൽ മേത്തയും സീരീസ് റിലീസ് ചെയ്ത നെറ്റ്ഫ്ലിക്സ് എന്റർടൈൻമെന്റ് സർവീസസ് ഇന്ത്യയ്ക്കും ഷോ നിര്‍മ്മാതാക്കള്‍ക്കും രാജന്റെ ഹർജിയിൽ ജൂൺ 7-നകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തന്റെ മുൻകൂർ അനുമതിയില്ലാതെ ‘തന്‍റെ വ്യക്തിത്വത്തെയും പ്രതിച്ഛായയെയും മോശമാക്കിയെന്ന് ആരോപിച്ചാണ് ഛോട്ടാ രാജൻ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഒരു വ്യക്തിയുടെ അവകാശങ്ങളുടെ ലംഘനവും, അപകീർത്തിപ്പെടുത്തുന്നതുമാണ് ഇതെന്നാണ് ജയിലില്‍ കഴിയുന്ന അധോലോക നേതാവ് ഛോട്ടാ രാജൻ വ്യാഴാഴ്ച കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്.

എന്നാല്‍ വെബ് സീരിസ് ഇതിനകം റിലീസ് ചെയ്തെന്നും. ഈ വെബ് സീരിസില്‍ ഛോട്ടാ രാജന്‍റെ പേരും ചിത്രവും നീക്കം ചെയ്യാൻ നിർമ്മാതാക്കളോട് നിർദ്ദേശിക്കാമെന്ന് രാജന്‍റെ അഭിഭാഷകൻ മിഹിർ ദേശായി പറഞ്ഞു. എന്നാല്‍ ഇത്തരം ഒരു നിര്‍ദേശം നല്‍കാന്‍ കോടതി തയ്യാറായില്ല.

അതേ സമയം നെറ്റ്ഫ്ലിക്സിന് വേണ്ടി കോടതിയില്‍ ഹാജറായ അഭിഭാഷകന്‍ പത്രപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസാണ് സീരിസിന്‍റെ ഇതിവൃത്തം എന്നും. അതില്‍ ഛോട്ടരാജന്‍ പ്രതിയാണെന്നും വാദിച്ചു. എന്നാല്‍ കേസില്‍ ഛോട്ടാരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടല്ലോ എന്ന് കോടതി തിരിച്ചു ചോദിച്ചു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയാലും കീഴ്ക്കോടതി ഉത്തരവ് പ്രകാരം പ്രതി കുറ്റവാളി ആയിരിക്കും എന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് നെറ്റ്ഫ്ലിക്സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ജ്യോതിര്‍മയി ഡേ കൊലപാതകവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ആ കേസില്‍ കൊല്ലപ്പെട്ട ജ്യോതിര്‍മയി ഡേയുടെ പേര് അടക്കം മാറ്റിയാണ് സീരിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഛോട്ടരാജന്‍റെ പേര് മാത്രമാണ് അദ്ദേഹത്തിന്‍റെതായി ഉപയോഗിച്ചതെന്ന് ഛോട്ടരാജന്‍റെ വക്കീല്‍ വാദിച്ചു. ഇതില്‍ രസകരമായി കോടതി ‘ഛോട്ടാരാജന് ഒരു ഇരട്ടയുണ്ടെങ്കിലോ’ എന്ന് ചോദിച്ചു. എന്നാല്‍ ഭാഗ്യക്കേട് എന്ന് പറയട്ടെ അത്തരം ഒരു ഇരട്ട സഹോദരന്‍ ഛോട്ട രാജന് ഇല്ലെന്ന് അയാളുടെ വക്കീല്‍ പറഞ്ഞു. കേസ് ജൂണ്‍ 7 പരിഗണിക്കും എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top