News
പ്രചരിക്കുന്ന വാർത്ത തെറ്റ്, ദൈവാനുഗ്രഹത്താൽ പൂർണമായും ആരോഗ്യവാനാണ്! ഇപ്പോഴുള്ളത് ഇവിടെ; സുരേഷ് ഗോപി
പ്രചരിക്കുന്ന വാർത്ത തെറ്റ്, ദൈവാനുഗ്രഹത്താൽ പൂർണമായും ആരോഗ്യവാനാണ്! ഇപ്പോഴുള്ളത് ഇവിടെ; സുരേഷ് ഗോപി
മലയാള സിനിമയിലെ സൂപ്പർ താര പദവിയുള്ള നടനാണ് സുരേഷ് ഗോപി. സിനിമാ താരമെന്നതിനപ്പുറം നല്ല മനസ്സിന്റെ ഉടമയാണ് സുരേഷ് ഗോപിയെന്ന് സിനിമാ ലോകത്തെ പല പ്രമുഖരും പറഞ്ഞിട്ടുണ്ട്.
നല്ലൊരു നടൻ എന്നതിനൊപ്പംതന്നെ രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ അദ്ദേഹം തന്നെക്കൊണ്ട് കഴിയുന്ന വിധം ആളുകളെ സഹായിക്കാനും യാതൊരു മടിയും കാണിക്കാറില്ല. ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാവുന്ന സുരേഷ് ഗോപിയുടെ മാസ് സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
അതിനിടെ തന്നെ കുറിച്ച് വന്ന വ്യാജ വാർത്തകൾ തെറ്റാണെന്ന് അറിയിച്ച് സോഷ്യൽ മീഡിയയിലൂടെ എത്തിയിരിക്കുകയാണ് നടൻ. തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണന്നാണ് സുരേഷ് ഗോപി പറയുന്നത്. ‘ദൈവാനുഗ്രഹത്താൽ പൂർണമായും ആരോഗ്യവാനാണ്. ആലുവ യു സി കോളേജിൽ ഗരുഡൻ എന്ന സിനിമയുടെ ലോക്കേഷനിലാണിപ്പോൾ. എല്ലാ മെസേജുകൾക്കും ആശീർവാദങ്ങൾക്കും നന്ദി’- സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യകതമാക്കി.
‘ഗരുഡൻ’ സിനിമയുടെ ഷൂട്ടിങ്ങിനിടെ, സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. പരിശോധനയിൽ എല്ലാം സാധാരണ നിലയിൽ ആണെന്നു കണ്ടതോടെ താരം ആശുപത്രി വിട്ടെന്നായിരുന്നു വാർത്ത.
നവാഗതനായ അരുൺ വർമ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഗരുഡൻ’. ലീഗൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം നിർമിക്കുന്നത് മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ്. ബിജു മേനോൻ, അഭിരാമി, സിദ്ദീഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, മാളവിക എന്നിവരാണ് മറ്റു താരങ്ങൾ. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുന്നു.
ക്രൈം ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ചിത്രം ബിഗ് ബജറ്റിലാണ് നിർമിക്കുന്നത്. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഇത്. എഴുപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണം കൊച്ചിയിലും ഹൈദരാബാദിലുമായി പൂർത്തിയാകും.
11 വർഷങ്ങൾക്കു ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ഗരുഡനുണ്ട്. കളിയാട്ടം, പത്രം, എഫ്‌ഐആർ, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ട്വന്റി-ട്വന്റി തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇവർ ഒരുമിച്ചു എത്തിയിരുന്നു. 2010 ൽ രാമരാവണൻ എന്ന സിനിമയായിരുന്നു സുരേഷ് ഗോപിക്കൊപ്പം ബിജു മേനോൻ അവസാനമായി അഭിനയിച്ചത്.
‘പത്രം’ എന്ന സിനിമയ്ക്കു ശേഷം അഭിരാമിയും ബിജു മേനോനും സുരേഷ് ഗോപിയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ഗരുഡന്റെ കഥ എഴുതിയിരിക്കുന്നത് ജിനീഷ് എം. ക്യാമറ അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ജേക്ക്സ് ബിജോയ് ആണ്