News
‘സ്വന്തം വീട്ടിലും കേരള സ്‌റ്റോറി, വെറുതെയല്ല സുരേഷ്ജീ പ്രോത്സാഹിപ്പിച്ചത്; കീര്‍ത്തിക്കും കുടുംബത്തിനും എതിരെ സൈബര്‍ ആക്രമണം! വാർത്തയോട് പ്രതികരിച്ച് നടിയും
‘സ്വന്തം വീട്ടിലും കേരള സ്‌റ്റോറി, വെറുതെയല്ല സുരേഷ്ജീ പ്രോത്സാഹിപ്പിച്ചത്; കീര്‍ത്തിക്കും കുടുംബത്തിനും എതിരെ സൈബര്‍ ആക്രമണം! വാർത്തയോട് പ്രതികരിച്ച് നടിയും
ദുബായ്ആ സ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന വ്യവസായിയുമായി നടി കീർത്തി സുരേഷ് പ്രണയത്തിലാണെന്നുള്ള വാർത്തയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഫര്‍ഹാനും കീര്‍ത്തിയും ഒന്നിച്ചുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഈ വാര്‍ത്തകള്‍ക്ക് ആധാരം. ഇതോടെ കീര്‍ത്തി ഉടന്‍ വിവാഹിതരാകുമെന്ന വാര്‍ത്തകൾ എത്തിയത്
ഈ വാര്‍ത്ത എത്തിയതോടെയാണ് കീര്‍ത്തിക്കും കുടുംബത്തിനും എതിരെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണം . കീര്‍ത്തിയുടെ പിതാവും നിര്‍മ്മാതവുമായ ജി. സുരേഷ് കുമാര്‍ വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’യെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇത് ചര്‍ച്ചയാക്കിയാണ് നടിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്.
”ഇവിടെ നിന്ന് എത്രയോ പേര്‍ ജിഹാദിന് സിറിയയില്‍ പോയതിനെ കുറിച്ച് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എന്തിനാണ് ഇതിനെ എതിര്‍ത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവരെല്ലാവരും വന്ന് ഇത് കാണണം. നല്ല സിനിമയാണ്. കേരള സമൂഹം മുഴുവന്‍ ഇത് മനസ്സിലാക്കണം. വളരെ നല്ല രീതിയില്‍ അത് ചിത്രീകരിച്ചിട്ടുണ്ട്” എന്നിങ്ങനെയായിരുന്നു ചിത്രം കണ്ടതിന് ശേഷം സുരേഷ് കുമാര്‍ പ്രതികരിച്ചത്.
‘സ്വന്തം വീട്ടിലും കേരള സ്‌റ്റോറി, വെറുതെയല്ല സുരേഷ്ജീ പ്രോത്സാഹിപ്പിച്ചത്’ എന്ന കമന്റുകളാണ് കീര്‍ത്തിക്കും കുടുംബത്തിനും നേരെ ഉയരുന്നത്. ‘നമ്പര്‍ വണ്‍ സങ്കി സുരേഷ് സങ്കിണി മേനകയ്‌ക്കൊപ്പം അതാണ് നിങ്ങളുടെ കേരള സ്റ്റോറി’, ‘സുരേഷ്ജീ കേരള സ്‌റ്റോറി കണ്ട് ഇറങ്ങിയപ്പോള്‍ നല്ല പടം എന്ന് പറഞ്ഞതിന് ഇതിനാണോ’ എന്നാണ് ചിലര്‍ പരിഹസിച്ചു കൊണ്ട് വാര്‍ത്തകള്‍ക്ക് താഴെ കമന്റ് ചെയ്യുന്നത്.
അതേസമയം, ഫര്‍ഹാന്‍ അല്ല തന്റെ പ്രണയം എന്ന് വെളിപ്പെടുത്തി കീര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്. ‘ഇപ്പോള്‍ എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. ഞാന്‍ എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാന്‍ ആരാണെന്ന് സമയം വരുമ്പോള്‍ വെളിപ്പെടുത്താം” എന്നാണ് കീര്‍ത്തി സുരേഷ് വാര്‍ത്തയുടെ ലിങ്ക് പങ്കുവച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
