Connect with us

റൂമിൽ നിന്നും പുറത്തിറങ്ങിയില്ല; ടെസ്റ്റ് ചെയ്ത ശേഷം ഐസൊലേഷനിലാണ് പാനിക് ആകരുതേ എന്ന് പറഞ്ഞാലും ആ ഭയം ഉള്ളിൽ തന്നെ…

Malayalam

റൂമിൽ നിന്നും പുറത്തിറങ്ങിയില്ല; ടെസ്റ്റ് ചെയ്ത ശേഷം ഐസൊലേഷനിലാണ് പാനിക് ആകരുതേ എന്ന് പറഞ്ഞാലും ആ ഭയം ഉള്ളിൽ തന്നെ…

റൂമിൽ നിന്നും പുറത്തിറങ്ങിയില്ല; ടെസ്റ്റ് ചെയ്ത ശേഷം ഐസൊലേഷനിലാണ് പാനിക് ആകരുതേ എന്ന് പറഞ്ഞാലും ആ ഭയം ഉള്ളിൽ തന്നെ…

കോവിഡ് വ്യാപനത്തെ തുടർന്ന് സീരിയൽ ലൊക്കേഷനിലെ 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നുള്ള വാർത്ത ഞെട്ടലോടെയാണ് സീരിയൽ പ്രേമികൾ കേട്ടത്. പ്രധാന താരങ്ങള്‍ക്കടക്കമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിലെ 25 പേര്‍ക്കും കൂടത്തായി എന്ന സീരിയലിലെ ഒരാള്‍ക്കും സീ കേരളത്തിലെ ഞാനും നീയും എന്ന സീരിയല്‍ ലൊക്കേഷനിലെ 16 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട താരങ്ങളെല്ലാം നിരീക്ഷണത്തിലാണ്

ഇപ്പോൾ ടെസ്റ്റിന് വിധേയ ആയ അർച്ചന സുശീലൻ പങ്ക് വച്ച ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

ഞാൻ ഇന്ന് വന്നിരിക്കുന്നത് ഒരു വിശേഷം പറയാൻ വേണ്ടിയിട്ടാണ്. കഴിഞ്ഞ കുറച്ചു ദിവസം മുൻപ് ഞങ്ങളുടെ ചാക്കോയും സീരിയൽ സെറ്റിൽ കുറച്ച് ആളുകൾക്ക് കൊവിഡ് പോസിറ്റീവ് ആവുകയുണ്ടായി. അപ്പോൾ തന്നെ എല്ലാ അംഗങ്ങളും സീരിയൽ ഷൂട്ടിംഗ് നിർത്തിവച്ചശേഷം സെല്ഫ് ക്വാറന്റൈനിലേക്ക് പോവുകയുണ്ടായി. അതിൽ ഓരോരുത്തർ ആയി ഇപ്പോൾ ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. എന്റെ ടെസ്റ്റ് ആയിരുന്നു ഇന്ന്. എന്റെ റിസൾട്ട് നെഗറ്റീവ് ആണ്. പോസിറ്റിവ് ആയ ആളുകൾക്ക് എല്ലാവര്ക്കും വേണ്ടി എന്റെ പ്രാർത്ഥന കൂടെയുണ്ടാകും. ഇതിൽ എനിക്ക് നിങ്ങളോട് പറയേണ്ട കാര്യം എന്ന് പറഞ്ഞാൽ, പാനിക് ആകാതെ ഇരിക്കുക. പക്ഷെ എന്റെ അനുഭവം പറയാം, പാനിക് ആകരുതേ എന്ന് പറഞ്ഞാൽ പോലും എവിടെയോ ഒരു പേടി നമുക്ക് ഉണ്ടാകും. അത് ഞാൻ തിരിച്ചറിഞ്ഞു”

ഞാൻ ആദ്യമേ തന്നെ സെല്ഫ് ക്വാറന്റൈനിൽ ആയിരുന്നു. കുടുംബത്തിൽ ഉള്ളവരോടും, എന്റെ ചുറ്റും ഉള്ള മറ്റ് ആളുകളെയും ഞാൻ അപ്പോൾ തന്നെ മാറ്റി നിർത്തി. സിംപ്റ്റംസ്‌ ഒന്നും തന്നെ ഇല്ലായിരുന്നു. പൊതുവെ മിക്ക ആളുകൾക്കും ഇപ്പോഴും സിംപ്റ്റം ഒന്നും ഇല്ല. നോർമലി ഒരു പനി വന്നു പോകും പോലെയാണ് വന്നു പോയിട്ടുള്ളത്. പക്ഷേ റിസൾട്ട് വന്നപ്പോൾ പോസിറ്റീവ് ആയിരുന്നു. അവർക്ക് ഒന്നും ഒട്ടും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. എനിക്ക് പറയാൻ ഉള്ളത്, പേടിച്ചിരിക്കാതെ നമ്മൾ ഇത് ടെസ്റ്റ് ചെയ്യണം. അയ്യോ എന്തായിരിക്കും എന്നോർത്തു പേടിക്കേണ്ടതില്ല. പോസിറ്റീവ് ആണെങ്കിൽ കുറച്ചുകൂടി കെയർ ആയിരിക്കണം. നമ്മളുടെ പ്രിയപെട്ടവരെ ഓർത്തുകൊണ്ട് നമ്മൾ നന്നായി കെയർ ചെയ്യേണ്ടതുണ്ട്”

“എനിക്ക് ഇഷ്ടം അല്ലാതിരുന്നിട്ടും, ചൂടുവെള്ളം കുടിക്കുകയും ആവി പിടിക്കുകയും ചെയ്തു. ഐസൊലേഷൻ എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഞാൻ ഈ റൂമിൽ നിന്നും പുറത്തിറങ്ങിയിട്ടില്ലായിരുന്നു. ടെസ്റ്റ് ചെയ്യാൻ വേണ്ടി മാത്രമാണ് പുറത്തിറങ്ങിയത്. ടെസ്റ്റ് ചെയ്ത ശേഷവും ഞാൻ ഐസൊലേഷനിൽ ആണ്. ഇത് അടുത്ത ടെസ്റ്റ് വരെ തുടരും”, എന്നും അർച്ചന വീഡിയോയിലൂടെ പറയുന്നു.

More in Malayalam

Trending

Recent

To Top