Connect with us

ഭാവിയിൽ ചരിത്രമെന്തെന്ന് തിരയുന്ന സെർച്ച് എൻജിനുകളിൽ, ഈ കഥ നമ്മുടെ ചരിത്രമായി മാറിയേക്കും.. ബാൻ നമ്മുടെ വഴിയല്ല, പക്ഷേ ഈ പേര് മാറ്റാൻ നമുക്ക് പറയാവുന്നതാണ്; മാല പാര്‍വ്വതി

News

ഉള്ളടക്കത്തിന്‍റെ പേരില്‍ വിവാദം സൃഷ്ടിച്ച ചിത്രം ദി കേരള സ്റ്റോറിയെക്കുറിച്ച് പ്രതികരണവുമായി നടി മാല പാര്‍വ്വതി. സോഷ്യല്‍ മീഡിയയിലൂടെയാണ് മാല പാര്‍വ്വതിയുടെ പ്രതികരണം.

മാല പാര്‍വ്വതിയുടെ കുറിപ്പ്

“കേരള സ്‌റ്റോറി” എന്ന കഥ അവർ മെനയുന്നത്, മലയാളികളെ ഉദ്ദേശിച്ചല്ല. ഈ കാലഘട്ടത്തിന് വേണ്ടിയുമല്ല. വരും തലമുറയ്ക്ക് വേണ്ടിയാണ്. അവർ ചരിത്രത്തെ നിർമ്മിക്കുകയാണ്. കമേഴ്സ്യല്‍ സിനിമയുണ്ടാക്കുന്ന പോതു ബോധം മതി അവർക്ക്. ഭാവിയിൽ ചരിത്രമെന്തെന്ന് തിരയുന്ന സെർച്ച് എൻജിനുകളിൽ, ഈ കഥ നമ്മുടെ ചരിത്രമായി മാറിയേക്കും. ബാൻ നമ്മുടെ വഴിയല്ല, പക്ഷേ ഈ പേര് മാറ്റാൻ നമുക്ക് പറയാവുന്നതാണ്. കേരള സ്റ്റോറി പറയാൻ നമ്മുടെ ഇടയിൽ ആൾക്കാരുണ്ട്.

ഈ മണ്ണിൻ്റെ പ്രത്യേകതയും മനുഷ്യരുടെ സൗഹാർദ്ദത്തിൻ്റെ സത്യവും തിരിച്ചറിയുന്നവർ. ജാതിയും മതവും ആ പ്രത്യേകതകളും ഈ മണ്ണിൻ്റെ, നമ്മുടെ സ്വത്വത്തിൻ്റെ സവിശേഷതകളായി കാണുന്നവർ. വെറുപ്പിൻ്റെ രാഷ്ട്രീയം ഈ മണ്ണിൽ വളരാൻ അനുവദിക്കാതെ.. കാവൽ നിൽക്കുന്നവർ ഇന്നും ഉണ്ട് മണ്ണിൽ. വിഭജിക്കാനുള്ള ശ്രമം പൂർണ്ണമായും ഫലവത്തായിട്ടില്ല, ആവുകയുമില്ല ഞങ്ങളുടെ ഇടയിൽ! പക്ഷേ ഉദ്ദേശവും, ലക്ഷ്യവും വേറെയാണല്ലോ. ഇരുട്ട് നിറയുന്നുണ്ട്. ഭയവും! കാരണം, നാളെ ഒരു സമയം, കേരളം ഒരു തീവ്രവാദ സംസ്ഥാനമാണെന്ന്, മുദ്ര കുത്തിയാൽ, കലാപം നടന്നാൽ പട്ടാളമിറങ്ങിയാൽ സ്വാഭാവികം എന്ന് മലയാളികൾ അല്ലാത്തവർ കരുതും. മാവോയിസ്റ്റ്, ആസ്സാം, മണിപ്പൂർ എന്നൊക്കെ കേൾക്കുന്ന പോലെ. നമുടെ പ്രശ്നങ്ങൾ വാർത്ത അല്ലാതെയും ആകും.

അതേസമയം സിനിമയിലെ അവകാശവാദത്തില്‍ തിരുത്ത് വരുത്തി നിര്‍മ്മാതാക്കള്‍ എത്തിയിട്ടുണ്ട്. കേരളത്തിലെ 32,000 യുവതികള്‍ മതം മാറി ഐഎസില്‍ ചേര്‍ന്നുവെന്ന ഭാഗം മൂന്നു പേര്‍ എന്നാക്കി മാറ്റിയിട്ടുണ്ട്. ട്രെയ്ലറിന്റെ യൂട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് മാറ്റം വരുത്തിയത്.

More in News

Trending

Recent

To Top