വ്യാഴാഴ്ചയാണ് ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്ന് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. ബിജെപി പാർട്ടിയിലേക്കു കടന്നുവന്ന അനിൽ ആന്റണിയെ സ്വാഗതം ചെയ്തിരിക്കുകയാണ് നടിയും ബിജെപി നേതാവും ദേശീയ വനിത കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദർ.
‘‘നിങ്ങൾ ഈ വശത്ത് എത്തിയതിൽ സന്തോഷമുണ്ട്. ഒരേ ചിന്താഗതിയുള്ള ആളുകളെപ്പോലെ, ഒരേയൊരു അജണ്ട: രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുക, ഏതെങ്കിലും വ്യക്തിക്ക് വേണ്ടിയല്ല. നല്ലതുവരട്ടെ.’’–ഖുശ്ബു ട്വീറ്റ് ചെയ്തു.
മകന്റെ ബിജെപി പ്രവേശനം വേദനയുണ്ടാക്കിയെന്ന് പറഞ്ഞ് എ.കെ. ആന്റണി രംഗത്തെത്തിയിരുന്നു.
മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെ കോൺഗ്രസുമായി തെറ്റി. തുടർന്ന് പദവികളെല്ലാം രാജിവയ്ക്കുകയായിരുന്നു.
മലയാളികൾക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദർശന രാജഗോപാലും ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...