Connect with us

ചോറിൽ കൈ വെച്ചപ്പോൾ ഒരിക്കലും ഇവിടെ ഇരുന്ന് കഴിക്കാൻ സമ്മതിക്കില്ലെന്ന് അടൂർ സർ; ഒടുവിൽ സംഭവിച്ചത്!

Malayalam

ചോറിൽ കൈ വെച്ചപ്പോൾ ഒരിക്കലും ഇവിടെ ഇരുന്ന് കഴിക്കാൻ സമ്മതിക്കില്ലെന്ന് അടൂർ സർ; ഒടുവിൽ സംഭവിച്ചത്!

ചോറിൽ കൈ വെച്ചപ്പോൾ ഒരിക്കലും ഇവിടെ ഇരുന്ന് കഴിക്കാൻ സമ്മതിക്കില്ലെന്ന് അടൂർ സർ; ഒടുവിൽ സംഭവിച്ചത്!

അടൂരിന്റെ നാല് പെണ്ണുങ്ങൾ എന്ന ചിത്രത്തിൽ നന്ദു അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു ഇപ്പോഴിതാ ആ കഥാപാത്രത്തെ കുറിച്ചും അടൂരിനെ കുറിച്ചും മനസ്സ് തുറക്കുകയാണ്നന്ദു

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

എല്ലാവരും കരുതുന്നതു പോലെ അടൂർ സാർ അത്ര സീരിയസായ ആളല്ല. വളരെയധികം ഹ്യൂമർ സെൻസ് ഉള്ള , ഒരുപാട് തമാശകൾ പറയുന്ന, തമാശകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് അദ്ദേഹം. ആ സിനിമയിൽ ഉണ്ണുന്ന ഒരു സീനുണ്ട്. രാത്രി ആയിരുന്നു ഷൂട്ട്. അടൂർ സാർ പറഞ്ഞു ‘നന്ദു വൈകിട്ട് ചായ ഒന്നും കുടിക്കേണ്ട നമുക്ക് രാത്രി ഷൂട്ട് ഉണ്ട്’. ഞാൻ അങ്ങനെ ഒന്നും കഴിച്ചില്ല. ഏഴ് മണിക്കായിരുന്നു ഷൂട്ട്.

ആഹാരം ആർത്തിയോടെ കഴിക്കുന്ന ഒരു സീൻ ആണ്. ആ സീനിൽ കാണിച്ച ആഹാരം ഫുൾ ഞാൻ കഴിച്ചത് തന്നെയാണ്. ഇപ്പോഴും എല്ലാവരും ചോദിക്കും ആ സീനിനെ കുറിച്ച്. അതിന്റെ ഡബ്ബിംഗ് സമയത്തും വീണ്ടും അതുപോലെ ചോറ് കഴിക്കേണ്ടി വന്നു. അതുപോലെ സൗണ്ട് എഫക്റ്റ് കിട്ടാൻ വേണ്ടി, ഞാൻ ചെന്നപ്പോൾ ചിത്രാഞ്ജലിയുടെ ഫ്ലോറിൽ ഇലയൊക്കെ ഇട്ടു ചോറ് വിളമ്പി വച്ചേക്കുവാണ്, ചോറ്, സാമ്പാറ് പപ്പടം, രണ്ടു മത്തി വറുത്തത് എല്ലാം ഉണ്ടായിരുന്നു.

സൗണ്ട് എൻജിനീയർ ഹരിച്ചേട്ടൻ പറഞ്ഞു “ഈ സ്റ്റുഡിയോയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരാൾ ഇരുന്ന് ആഹാരം കഴിക്കുന്നത്, ആരും ഇവിടെ ഇരുന്ന് ചായ പോലും കുടിക്കാറില്ല”. ഞാൻ അവിടെ കഴിക്കാൻ ഇരുന്നു. ചോറിൽ കൈ വച്ചപ്പോഴേ അടൂർ സാർ പറഞ്ഞു ഇപ്പൊ കഴിക്കാൻ പറ്റില്ല, ഈ ഫ്ലോറിൽ തടിയാണ് ഇട്ടിരിക്കുന്നത്, അപ്പൊ കൈ വയ്ക്കുമ്പോൾ കിട്ടുന്ന സൗണ്ട് ‘ഡും’ എന്നാണ്, ഒരിക്കലും തറയിൽ തൊടുമ്പോ ‘ഡും’ എന്ന സൗണ്ട് കേൾക്കില്ല എന്ന്. പിന്നെ ഫ്ലോർ ഒക്കെ മാറ്റി, സിമന്റ് തറയിൽ ഇലയിട്ടാണ് കഴിച്ചത്, സ്ക്രീനിൽ നോക്കി അതെ സീക്വൻസിൽ ആണ് കഴിച്ചത്. അത്രയ്ക്ക് പെർഫെക്‌ഷൻ നോക്കുന്ന സംവിധായകൻ ആണ് അദ്ദേഹം.

More in Malayalam

Trending

Recent

To Top