News
ബാല പൂര്‍ണ ബോധവാനാണ്… സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടില്ല, ഐസിയുവില്‍ കയറി ബാലയുമായി സംസാരിച്ചെന്നും പ്രചരിക്കുന്ന പല വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്നും ഉണ്ണി മുകുന്ദൻ
ബാല പൂര്‍ണ ബോധവാനാണ്… സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടില്ല, ഐസിയുവില്‍ കയറി ബാലയുമായി സംസാരിച്ചെന്നും പ്രചരിക്കുന്ന പല വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്നും ഉണ്ണി മുകുന്ദൻ
നടൻ ബാലയുടെ ആരോഗ്യ സ്ഥിതി മോശമായി ആശുപത്രിയിൽ അഡ്മിറ്റായത് വലിയ ചർച്ചയായിരിക്കുകയാണ്. അതിനിടെ ബാലയെ ആശുപത്രിയിൽ എത്തി നടൻ ഉണ്ണി മുകുന്ദൻ കണ്ടിരുന്നു.
വളരെ അടുത്ത സുഹൃത്തുക്കളായിരുന്ന ഉണ്ണി മുകുന്ദനും ബാലയും തമ്മിൽ സമീപകാലത്തുണ്ടായ പ്രശ്നങ്ങൾ വളരെ വാർത്താ പ്രാധാന്യം നേടിയിരുന്നു. അതിനിടെയാണ് ഉണ്ണി മുകുന്ദൻ ആശുപത്രിയിൽ എത്തി നടനെ കണ്ടത്.
ഐസിയുവില്‍ കയറി ബാലയുമായി സംസാരിച്ചെന്നും പ്രചരിക്കുന്ന പല വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്നും ഉണ്ണി മുകുന്ദന്‍ അറിയിച്ചിരിക്കുകയാണ്. ബാല പൂര്‍ണ ബോധവാനാണ്. സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടില്ല. ഡോക്ടര്‍മാരുമായും ഞങ്ങള്‍ സംസാരിച്ചു. വേണ്ട എല്ലാവിധ ചികില്‍യും ലഭ്യമാക്കുന്നുണ്ടെന്നുമാണ് ബാല അറിയിച്ചത്. അതേസമം, പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന മോശമായിട്ടുള്ള വാര്‍ത്തകള്‍ യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണ്. നിലവില്‍ ഞാന്‍ ബാലയ്‌ക്കൊപ്പം ആശുപത്രിയില്‍ തുടരുകയാണെന്നും താരം പറയുന്നു.
ഉണ്ണി മുകുന്ദനൊപ്പം നിര്‍മ്മാതാവ് എന്‍എം ബാദുഷയുമായുണ്ടായിരുന്നു. ബാലയുമായി സംസാരിച്ചുവെന്നും ബാല മകളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും ബാദുഷ പറഞ്ഞിരുന്നു.
”കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബാലയെ പ്രവേശിപ്പിച്ചത്. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടി എത്തിയിരുന്നു. ഇന്നലെ വീണ്ടും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. വിവരമറിഞ്ഞപ്പോള്‍ തന്നെ ഞാനും ഉണ്ണി മുകുന്ദനും മറ്റു സുഹൃത്തുക്കളും ആശുപത്രിയില്‍ എത്തി” എന്നാണ് ബാദുഷ പറഞ്ഞത്. അദ്ദേഹത്തിന് ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാന്‍ 2448 മണിക്കൂറുകള്‍ വരെ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും ബാദുഷ അറിയിച്ചിരുന്നു.
അതേസമയം, അദ്ദേഹം അബോധാവസ്ഥയില്‍ ആണ് വളരെ ഗുരുതരമായ അവസ്ഥയിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട് അത് ശരിയല്ലെന്നും ബാദുഷ വ്യക്തമാക്കിയിരുന്നു.
ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ബാദുഷ അറിയിച്ചിരുന്നു. കൂടാതെ മകളെ കാണാന്‍ ബാല ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും ബാദുഷ പറഞ്ഞു
