Connect with us

ഞാന്‍ അത് കേട്ടിരുന്നു, ശിവമണിയുമായി സംസാരിച്ച് മയില്‍സാമിയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കും; രജനികാന്ത്

Tamil

ഞാന്‍ അത് കേട്ടിരുന്നു, ശിവമണിയുമായി സംസാരിച്ച് മയില്‍സാമിയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കും; രജനികാന്ത്

ഞാന്‍ അത് കേട്ടിരുന്നു, ശിവമണിയുമായി സംസാരിച്ച് മയില്‍സാമിയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കും; രജനികാന്ത്

മുതിർന്ന തമിഴ് ഹാസ്യ നടൻ മയിൽസാമി കഴിഞ്ഞ ദിവസമാണ് വിടപറഞ്ഞത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മയില്‍സാമിയുടെ അപ്രതീക്ഷിത വിയോഗം തമിഴ് സിനിമാ മേഖലയില്‍ പലർക്കും ഞെട്ടലുണ്ടാക്കിയിരുന്നു.

ഇപ്പോഴിതാ മയില്‍സാമിയുടെ അന്ത്യാഭിലാഷം താന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് പറഞ്ഞിരിക്കുകയാണ് രജനികാന്ത്.

അന്ത്യാഞ്ജലി അറിയിക്കാന്‍ മയില്‍സാമിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് രജനികാന്ത് മാധ്യമങ്ങളോട് സംസാരിച്ചത്. തന്റെ അന്ത്യകര്‍മങ്ങള്‍ക്കായി രജനി അമ്പലത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് മയില്‍സാമി നേരത്തെ പറഞ്ഞിരുന്നു. അതിനെ കുറിച്ച് അറിയാമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനോടാണ് താരം പ്രതികരിച്ചത്. ”ഞാന്‍ അതു കേട്ടിരുന്നു. ഞാന്‍ ശിവമണിയുമായി സംസാരിച്ച് മയില്‍സാമിയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കും” എന്നാണ് രജനികാന്ത് പറഞ്ഞത്. മയില്‍സാമിയെ കുറിച്ചും താരം സംസാരിച്ചു.

മുനിസാമിക്ക് 23- 24 വയസുള്ളപ്പോള്‍ മുതല്‍ എനിക്കറിയാം. ഞങ്ങള്‍ ഇടയ്ക്ക് കാണാറുണ്ട്. ഞാന്‍ സിനിമയെ കുറിച്ച് ചോദിക്കും. പക്ഷേ അവന്‍ പറയുക എംജിആറിനേയും ശിവ ഭഗവാനേയും കുറിച്ചാണ്. എല്ലാ വര്‍ഷവും കാര്‍ത്തിക ദീപത്തിന് തിരുവണ്ണാമലൈയില്‍ പോകും. ആ ജക്കൂട്ടത്തെ കാണുന്നത് അവന് സന്തോഷമാണ്. തന്റെ സിനിമയുടെ ആദ്യ ഷോയ്ക്ക് വരുന്നവരെ കാണുന്നതു പോലെയാണത്. അത്രയ്ക്കായിരുന്നു ആരാധന. കാര്‍ത്തിക ദീപത്തിന് എന്നെ വിളിച്ച് ആശംസകള്‍ അറിയിക്കാറുണ്ട്. കഴിഞ്ഞ തവണ അവന്‍ വിളിച്ചപ്പോള്‍ എനിക്ക് എടുക്കാനായില്ല.

ഞാന്‍ ജോലിയില്‍ ആയിരുന്നു. മൂന്ന് തവണ വിളിച്ചു. പിന്നെ ഞാന്‍ വിചാരിച്ചു, അടുത്ത തവണ വിളിക്കുമ്പോള്‍ ക്ഷമ പറയണമെന്ന്. പക്ഷേ ഞാന്‍ മറന്നുപോയി. ഇപ്പോള്‍ അവന്‍ ഇല്ല” എന്നാണ് രജനി മാധ്യമങ്ങളോട് സംസാരിച്ചത്.

നടനും നിർമാതാവുമായ കെ.ഭാഗ്യരാജിന്റെ ‘ധവണി കനവുകൾ’ എന്ന ചിത്രത്തിലൂടെയാണ് മയിൽസാമി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ധൂൽ, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രൻ, വീരം, കാഞ്ചന, കൺകളെ കൈത് സെയ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. നെഞ്ചുകു നീതി, വീട്ടിലെ വിശേഷം, ദി ലെജൻഡ് എന്നിവയാണ് അടുത്തിടെ അഭിനയിച്ച ചിത്രങ്ങൾ.

‘കൺകളെ കൈത് സെയ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ഹാസ്യനടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 39 വർഷത്തെ അഭിനയ ജീവിതത്തിൽ ഇരുന്നൂറിലധികം സിനിമകളിലാണ് അദ്ദേഹം വേഷമിട്ടത്. സ്‌റ്റേജ് പെർഫോമർ, സ്റ്റാൻഡ്-അപ്പ് കോമേഡിയൻ, ടിവി അവതാരകൻ, നാടക നടൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച മയിൽസാമി, സൺ ടിവിയിലെ ‘അസതപോവത് യാര്’ എന്ന പരിപാടിയിൽ വിധികർത്താവായിരുന്നു.

More in Tamil

Trending

Recent

To Top