Connect with us

പൊതിഞ്ഞ് കെട്ടിയ കവറുമായി കോടതിയിലേക്ക്! പ്രോസിക്യൂഷന്റെ നീക്കം, കൊച്ചിയിൽ നിന്നും തലസ്ഥാനത്തേക്ക്

News

പൊതിഞ്ഞ് കെട്ടിയ കവറുമായി കോടതിയിലേക്ക്! പ്രോസിക്യൂഷന്റെ നീക്കം, കൊച്ചിയിൽ നിന്നും തലസ്ഥാനത്തേക്ക്

പൊതിഞ്ഞ് കെട്ടിയ കവറുമായി കോടതിയിലേക്ക്! പ്രോസിക്യൂഷന്റെ നീക്കം, കൊച്ചിയിൽ നിന്നും തലസ്ഥാനത്തേക്ക്

കൊച്ചിയിൽ നടിയെ ആക്രമിച്ച പകർത്തിയ കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി അനുവദിച്ചിരുന്ന സമയം അവസാനിച്ചിരിക്കുകയാണ്.കേസിന്റെ വിചാരണ ജനുവരി 31നകം പൂർത്തിയാക്കാനാണ് സുപ്രീംകോടതി ഒടുവിൽ നിർദ്ദേശിച്ചിരുന്നത്. വിചാരണ പൂർത്തിയാക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കൂടുതൽ സമയംചോദിക്കും. അതിനിടെ കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സാക്ഷിവിസ്താരം ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷൻ. ഇത് സംബന്ധിച്ച് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ അപേക്ഷ നൽകി. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാനുളള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമർപ്പിച്ചത്. ഇരുവൃക്കകളും തകരാറിലായ ബാലചന്ദ്രകുമാർ ചികിത്സയിൽ കഴിയുകയാണ്.

നടിയെ ആക്രമിച്ച കേസ് വിചാരണ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കേയായിരുന്നു സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രംഗപ്രവേശം. നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ നടന്‍ ദിലീപിന്റെ പങ്ക് സൂചിപ്പിക്കുന്ന നിരവധി ആരോപണങ്ങള്‍ ബാലചന്ദ്ര കുമാര്‍ ഉന്നയിക്കുകയുണ്ടായി.

കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് അടക്കം ബാലചന്ദ്ര കുമാര്‍ ആരോപിച്ചു. ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് ഈ ദൃശ്യങ്ങള്‍ കണ്ടതിന് താന്‍ സാക്ഷി ആണെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ പങ്കും അന്വേഷിക്കണമെന്ന് ബാലചന്ദ്ര കുമാര്‍ ആവശ്യപ്പെട്ടിരുന്നു. നിരവധി ഓഡിയോ ക്ലിപ്പുകള്‍ ബാലചന്ദ്ര കുമാര്‍ പോലീസിന് കൈമാറുകയും മാധ്യമങ്ങള്‍ വഴി പുറത്ത് വിടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആരംഭിച്ചത്. പുതിയ കുറ്റപത്രത്തില്‍ ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പോലീസ് പ്രതി ചേര്‍ക്കുകയും ചെയ്തു. ബാലചന്ദ്ര കുമാറിനെ ആദ്യഘട്ടത്തില്‍ പത്ത് ദിവസത്തോളം വിസ്തരിച്ചിരുന്നു.. പ്രതിഭാഗം ക്രോസ് വിസ്താരം പൂര്‍ത്തിയാകാനുണ്ട്.

More in News

Trending

Recent

To Top