Connect with us

പോലീസ് അന്ന് ഒരു പച്ചക്കള്ളം പറഞ്ഞ് പരത്തി, പേടിച്ചിട്ടാണ് അത് പറയാതിരുന്നത്, ദിലീപിനെ ശിക്ഷിക്കാൻ ആവില്ല… ദിലീപിനെതിരെ യാതൊരു തെളിവുമില്ല; വീണ്ടും അടൂർ ഗോപാലകൃഷ്ണൻ

News

പോലീസ് അന്ന് ഒരു പച്ചക്കള്ളം പറഞ്ഞ് പരത്തി, പേടിച്ചിട്ടാണ് അത് പറയാതിരുന്നത്, ദിലീപിനെ ശിക്ഷിക്കാൻ ആവില്ല… ദിലീപിനെതിരെ യാതൊരു തെളിവുമില്ല; വീണ്ടും അടൂർ ഗോപാലകൃഷ്ണൻ

പോലീസ് അന്ന് ഒരു പച്ചക്കള്ളം പറഞ്ഞ് പരത്തി, പേടിച്ചിട്ടാണ് അത് പറയാതിരുന്നത്, ദിലീപിനെ ശിക്ഷിക്കാൻ ആവില്ല… ദിലീപിനെതിരെ യാതൊരു തെളിവുമില്ല; വീണ്ടും അടൂർ ഗോപാലകൃഷ്ണൻ

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ പിന്തുണച്ച് വീണ്ടും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എത്തിയിരുന്നു. ഒരു തെളിവും ഇല്ലാതെ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് താന്‍ എതിരാണെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്

കേസിൽ ദിലീപിനെ ശിക്ഷിക്കാൻ സാധിക്കില്ലെന്നും നടനെതിരെ യാതൊരു തെളിവുമില്ലെന്നാണ് ഇപ്പോൾ
അടൂർ ഗോപാലകൃഷ്ണൻ പറയുന്നത്. ദിലീപിനോട് വ്യക്തിപരമായി ഇടപെട്ട ആളെന്ന നിലയിൽ അയാൾ അങ്ങനെയൊന്നും ചെയ്യാൻ സാധ്യത ഇല്ലെന്നാണ് വിശ്വസിക്കുന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അടൂരിന്റെ വാക്കുകൾ.

ദിലീപിന് ആ കേസിൽ പങ്കുണ്ടെന്നതിന് തെളിവ് എവിടെ. മുൻപൊരു സംഭവമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് ചന്ദ്രശേഖർ നായർ ഓഡിറ്റോറിയത്തിൽ സിനിമക്കാരുടെ വലിയൊരി പരിപാടി നടക്കുകയാണ്. ഐ എസ് ആർ ഒ ചാരക്കേസ് വിവാദം നടക്കുന്ന സമയത്താണത്. അന്ന് കെ കരുണാകരനാണ് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത്. പരിപാടിക്ക് വന്ന കാണികൾ മുഴുവൻ അദ്ദേഹത്തെ കൂവി. ഞാൻ മാത്രമാണ് കൂവാതിരുന്നത്. എന്തിനാണ് ആളുകൾ അങ്ങനെ കൂവുകയും അദ്ദേഹത്തെ അപമാനിക്കുകയും ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല.

ഒടുവിൽ അദ്ദേഹത്തിന് ആ കേസിൽ യാതൊരു റോളും ഇല്ലെന്ന് തെളിയിക്കപ്പെട്ടു. മാധ്യമങ്ങൾ ചിലപ്പോഴൊക്കെ ഇങ്ങനെ ചെയ്യുന്നുണ്ട്. അത് ഒരിക്കലും നീതീകരിക്കാനാകാത്തതാണ്. ദിലീപ് നിരപരാധിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിന്റെ കഥയൊന്നും ഞാൻ പറയുന്നില്ല. വ്യക്തിപരമായി ഇടപെട്ടൊരാൾ എന്ന നിലയിൽ പറയുകയാണ്. അങ്ങനെയൊന്നും അയാൾ ചെയ്തെന്ന് വരാൻ വഴിയില്ല. അതിന് പിന്നിൽ അറിയാൻ വയ്യാത്ത കുറെ കാര്യങ്ങളുണ്ട്.

ഞാൻ വിശ്വസിക്കുന്നത് ദിലീപിനെ ശിക്ഷിക്കാൻ ആവില്ലെന്നത് തന്നെയാണ്. കാരണം ദിലീപിനെതിരെ യാതൊരു തെളിവുമില്ല.ഒരാൾ പറഞ്ഞത് കൊണ്ടോ ഒരേ സമയത്ത് ഒരു ടവറിന് കീഴിൽ വന്നത് കൊണ്ടോ ഒരാളെ ശിക്ഷിക്കാൻ പറ്റുമോ? ടവറിന് കീഴിൽ എത്രയോ പേർ വരും?

പോലീസ് അന്ന് ഒരു പച്ചക്കള്ളം പറഞ്ഞ് പരത്തി. എന്റെ പടത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ പൾസർ സുനി എന്ന് പറഞ്ഞവൻ അവിടെ വന്നെന്നും അവൻ അവിടെ എല്ലാവരുടേയും ഡാർലിംഗ് ആയിരുന്നുവെന്നും വാർത്തകൾ വന്നു. അന്ന് ഞാൻ എന്റെ പ്രൊഡക്ഷൻ മാനേജരോട് പോയിട്ട് ഇങ്ങനെ ഒരുത്തൻ അവിടെ വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ പറഞ്ഞു.

ഞാൻ എന്തായാലും അങ്ങനെ ഒരുത്തനെ കണ്ടിട്ടില്ല. ഞാൻ ഷൂട്ട് ചെയ്യുന്നത് ഒരു വീടും അതിന് ചുറ്റും മതിലുമൊക്കെ ഉള്ള സ്ഥലമാണ്. നമ്മൾ വിടുന്ന ആളിനെയല്ലാതെ വേറൊരാളെ അതിനകത് കയറ്റത്തില്ല. ഇങ്ങനെ ഒരുത്തൻ അവിടെ വന്നിട്ടേയില്ല. അതൊക്കെ കഥമെനഞ്ഞതാണ്. എന്തുകൊണ്ട് ഇക്കാര്യത്തിൽ ഒരു പരസ്യപ്രതികരണം നടത്തിക്കൂടയെന്ന് ഞാൻ പ്രൊഡക്ഷൻ മാനേജരോട് ചോദിച്ചിരുന്നു. അദ്ദേഹം അത് ചെയ്യാമെന്നും പറഞ്ഞു.

എന്നാൽ പിന്നീട് പറഞ്ഞു, അതേ പ്രതികരിച്ചാൽ ചിലപ്പോൾ പോലീസുകാര് നമ്മുടെ പുറകെ വരുമെന്ന്. പേടിച്ചിട്ടാണ്, ഞാൻ പിന്നെ നിർബന്ധിച്ചില്ല.ഇങ്ങനെ ഓരോ കഥകളാണ് ഉണ്ടാക്കിയിരിക്കുന്നത്. നേരിട്ട് അറിയാവുന്ന കേസാണ്. ഇങ്ങനെ ഒരാളെ നിങ്ങൾക്ക് ശിക്ഷിക്കുന്നില്ല. ഭാഗ്യവശാൽ കോടതി അതിനുള്ള തെളിവുകൾ വേണമെന്നാണ് ആവശ്യപ്പെടുന്നത്’,അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതോടെ കോടതിയില്‍ വീണ്ടും രഹസ്യ വിചാരണ ആരംഭിച്ചിരിക്കുകയാണ്. ഈ ജനുവരി 31 ഉള്ളില്‍ കേസിലെ വിചാരണ അവസാനിപ്പിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, നേരത്തെ വിസ്തരിച്ച സാക്ഷികളായ മഞ്ജു വാര്യറെ അടക്കം വീണ്ടും വിസ്തരിച്ച് കേസ് ശക്തമാക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. കേസിന്റെ സ്ഥിതിഗതികള്‍ എന്താകുമെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം.

More in News

Trending

Recent

To Top