Connect with us

തമിഴ് സംവിധായകന്‍ ബാബു ശിവന്‍ അന്തരിച്ചു

News

തമിഴ് സംവിധായകന്‍ ബാബു ശിവന്‍ അന്തരിച്ചു

തമിഴ് സംവിധായകന്‍ ബാബു ശിവന്‍ അന്തരിച്ചു

പ്രശസ്ത തമിഴ് സംവിധായകന്‍ ബാബു ശിവന്‍ (54) അന്തരിച്ചു. നാളുകളായി കരള്‍-വൃക്ക സംബന്ധമായ അസുഖത്തിനൊപ്പം ശ്വസനസംബന്ധമായ അസ്വസ്ഥതകള്‍ക്കും ചികിത്സയിലായിരുന്നു അദ്ദേഹം.

ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഡയാലിസിസ് നടത്തിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വിജയ് നായകനായ ആക്ഷന്‍ ചിത്രം ‘വേട്ടൈക്കാരന്‍’ (2009) ആണ് അദ്ദേഹം സംവിധാനം ചെയ്ത ഒരേയൊരു ചിത്രം. സംവിധായകന്‍ ധരണിയുടെ അസിസ്റ്റന്‍റ് ആയാണ് ബാബു ശിവന്‍ സിനിമാജീവിതം ആരംഭിക്കുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top