Connect with us

ഇനി ഒളിച്ച് വയ്ക്കാനാകില്ല; ഐസിയുവിനുള്ളിലെ ആ 45മിനിറ്റിൽ സംഭവിച്ചത്! സ്റ്റീഫനെ വരിഞ്ഞ് സിബിഐ ..മുൾമുനയിൽ

Malayalam

ഇനി ഒളിച്ച് വയ്ക്കാനാകില്ല; ഐസിയുവിനുള്ളിലെ ആ 45മിനിറ്റിൽ സംഭവിച്ചത്! സ്റ്റീഫനെ വരിഞ്ഞ് സിബിഐ ..മുൾമുനയിൽ

ഇനി ഒളിച്ച് വയ്ക്കാനാകില്ല; ഐസിയുവിനുള്ളിലെ ആ 45മിനിറ്റിൽ സംഭവിച്ചത്! സ്റ്റീഫനെ വരിഞ്ഞ് സിബിഐ ..മുൾമുനയിൽ

ബാലഭാസകറിന്റെ മരണം സി ബി ഐ ഏറെറടുത്തതോടെ നിർണയക വിവരങ്ങളാണ് പുറത്ത് വരുന്നത് കേസ് മറ്റൊരു തലത്തിലേക്കാണ് നീങ്ങുന്നത്. ബാലഭാസ്ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയെ സിബിഐ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം സിബിഐ ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഉച്ചയോടെയാണ് സ്റ്റീഫൻ ചോദ്യംചെയ്യലിനെത്തിയത്. ബാലഭാസ്ക്കറിന്‍റെ അടുത്ത സുഹൃത്തുകൂടിയാണ് സ്റ്റീഫൻ ദേവസി

ബാലഭാസ്ക്കറിന്‍റേത് അപകടമരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമാണ് ബന്ധുക്കളും കുടുംബവും ആരോപിക്കുന്നത്. നേരത്തെ സ്റ്റീഫൻ ദേവസിക്കെതിരെയും ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ അദ്ദേഹത്തെ വിളിപ്പിച്ചത്. ബാലഭാസ്ക്കറുമായുള്ള സാമ്പത്തിക ഇടപാടുകളും എന്നും അതിന്‍റെ വിവരങ്ങളുമാണ് സ്റ്റീഫൻ ദേവസ്യയിൽ നിന്നും സിബിഐ ചോദിച്ചറിയുന്നത്.

സ്റ്റീഫന്‍ ദേവസ്സിയുടെ മൊഴിയെടുക്കാൻ ഹാജരാകണമെന്ന് സിബിഐ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു . എന്നാൽ ക്വാറന്റീനിലായതിനാല്‍ സ്റ്റീഫന്‍ ദേവസ്സി സാവകാശം ചോദിച്ചു . ക്വാറന്റീനിലായതിനാല്‍ സാവകാശം വേണമെന്നാണ് സ്റ്റീഫന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അപകടത്തിനു ശേഷം സ്വകാര്യ ആശുപത്രിയില്‍ ബാലഭാസ്‌കറിനെ പ്രവേശിപ്പിച്ച സമയത്ത് സ്റ്റീഫന്‍ ദേവസ്സി കാണാന്‍ എത്തിയിരുന്നു. അന്ന് ഇവര്‍ സംസാരിച്ച കാര്യങ്ങളെന്തൊക്കെ എന്നറിയാനാണ് സി ബി ഐ വിളിപ്പിച്ചത്. സ്റ്റീഫന്‍ ദേവസ്സിക്കെതിരേ ബന്ധുക്കളില്‍ ചിലര്‍ മൊഴിയും നല്‍കിയിട്ടുണ്ട്.

ഇവര്‍ തമ്മില്‍ എന്താണ് സംസാരിച്ചതെന്ന് ഇപ്പോഴും പുറത്തുവന്നിട്ടില്ല. ചികത്സിക്കുന്ന ഡോക്ടറുടെ അനുമതിയില്ലാതെ മറ്റാരുവഴിയെ സമ്മര്‍ദ്ദം ചെലത്തിയാണ് സ്റ്റീഫന്‍ ദേവസി ഐ സി യു വില്‍ക്കടന്ന് ബാലഭാസ്‌കറിനെ കണ്ടെതെന്നാണ് മനസ്സിലായിട്ടുള്ളത്. ദ്രവരൂപത്തിലുള്ള ആഹാരം കൊടുത്തുതുടങ്ങിയെന്നും സുഖം പ്രാപിച്ചുവരുന്നെന്നും നിങ്ങളാരും ഇവിടെ നില്‍ക്കണമെന്നില്ലന്നും ഡോക്ടര്‍ വീട്ടുകാരെ അറിയിച്ചതിന് പിന്നാലെയാണ് സ്റ്റീഫന്‍ദേവസി ഐ സി യുവില്‍ക്കയറി ബാലഭാസ്‌കറിനെ സന്ദര്‍ശിച്ചത്. വീട്ടുകാര്‍ക്കുപോലും ഐ സി യു വില്‍ ബാലഭാസ്‌കറിനെ സന്ദര്‍ശിക്കാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ സ്റ്റീഫന്‍ ദേവസി ഐ സി യൂവില്‍ക്കടന്നതും ബാലഭാസ്‌കറിനെ സന്ദര്‍ശിച്ചതും ബാഹ്യസമ്മര്‍ദ്ദത്തിലൂടെയാണെന്ന് വ്യക്തമാണ്. ബാലഭാസ്‌കറിന്റെ മരണം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്തരുതെന്ന് പിതാവ് ഉണ്ണിയെ വിളിച്ച്‌ സ്റ്റീഫന്‍ ദേവസി പറഞ്ഞിരുന്നതായുള്ള വിവരവും പുറത്തുവന്നിരുന്നു. ഇതും സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top