Connect with us

ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ രാമസിംഹന്‍

News

ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ രാമസിംഹന്‍

ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ രാമസിംഹന്‍

തന്റെ പുതിയ സിനിമ യായ ‘1921 പുഴ മുതല്‍ പുഴ വരെ’ യിലെ സുപ്രധാന രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് മുറിച്ചു മാറ്റിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെന്ന് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്

‘പുഴ മുതൽ പുഴ വരെ എന്ന നമ്മുടെ സിനിമയ്‌ക്ക് എതിരെ സെൻസർ ബോർഡ് സ്വീകരിച്ച നടപടിക്കെതിരെ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. അഡ്വ. റെജി ജോർജ്, അഡ്വ. ബിനോയ് ഡേവിഡ് എന്നിവർ നമുക്ക് വേണ്ടി ഹാജരായി. എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. കേസ് രണ്ടാഴ്ചയ്‌ക്കകം വീണ്ടും പരിഗണിക്കും’ എന്നാണ് രാമസിംഹൻ അറിയിച്ചിരിക്കുന്നത്.

സിനിമയില്‍ നിന്നും മുറിച്ച് മാറ്റിയ ഭാഗങ്ങള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് മുറിച്ച് മാറ്റിയതെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. നിയമ വിരുദ്ധമായാണ് കാര്യങ്ങള്‍ നടക്കുന്നത്. ഹൈക്കോടതിയെ സമീപിക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള രേഖകള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് സംവിധായകന്‍ പ്രതികരിച്ചിരുന്നു.

ഐ വി ശശിയുടെ 1921ന് അനുമതി ലഭിക്കുകയും തനിക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നത് പക്ഷപാതമാണെന്നും രാമസിംഹന്‍ ആരോപിച്ചിരുന്നു. മലബാര്‍ സമരത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ അടിപിടിയും രക്തച്ചൊരിച്ചിലും കാണിക്കുന്നുണ്ട്. എന്നാല്‍ ഈ ഭാഗം ഒഴിവാക്കാന്‍ കഴിയില്ല.
ഒരു ഭാഗം മാത്രം മുറിച്ച് മാറ്റിക്കഴിഞ്ഞാല്‍ എന്താകുമെന്ന് സാമാന്യ ജനങ്ങള്‍ക്ക് അറിയാം. മുറിച്ച് മാറ്റിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അവര്‍ പറയുന്നില്ല. രസകരമായിട്ടുള്ള തമാശകളാണ് അവര്‍ കാണിച്ചു വച്ചിരിക്കുന്നത്. അതുകൊണ്ട് കോടതി ആ തമാശയൊന്ന് ചോദ്യം ചെയ്യണം എന്നും രാമസിംഹന്‍ പറഞ്ഞിരുന്നു.

‘മമധര്‍മ’ എന്ന പേരില്‍ ആരംഭിച്ച ക്രൗണ്ട് ഫണ്ടിംഗിലൂടെയാണ് രാമസിംഹന്‍ 1921 സിനിമ ചിത്രീകരിച്ചത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സിനിമ ‘വാരിയംകുന്നന്‍’ ആഷിഖ് അബു പ്രഖ്യാപിച്ചപ്പോള്‍ ആയിരുന്നു രാമസിംഹന്‍ തന്റെ സിനിമയും പ്രഖ്യാപിച്ചത്. എന്നാല്‍ ആഷിഖ് അബുവും നായകന്‍ പൃഥ്വിരാജും പിന്നീട് സിനിമ ഉപേക്ഷിച്ചിരുന്നു.സംവിധായകരായ പി.ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ‘ഷഹീദ് വാരിയംകുന്നന്‍’ എന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ‘ദി ഗ്രേറ്റ് വാരിയംകുന്നന്‍’ എന്നുമായിരുന്നു. എന്നാല്‍ പിന്നീട് ഈ ചിത്രങ്ങളെ കുറിച്ച് വിവരങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല.

More in News

Trending

Recent

To Top