Connect with us

നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

Malayalam Breaking News

നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. കൊച്ചി മരട് പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509,354(a), 294 ബി പ്രകാരമാണ് കേസടുത്തിരിക്കുന്നത്.

ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസ് തിങ്കളാഴ്ച രാവിലെ ഹാജരാകാനാണ് ആവശ്യപ്പെട്ടതെങ്കിലും വൈകിട്ട് ഹാജരാകാന്‍ അനുവദിക്കണമെന്നു പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഇന്ന് എത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചെങ്കിലും ഉച്ച കഴിഞ്ഞ് മരടി പോലീസ് സ്‌റ്റേഷനില്‍ ശ്രീനാഥ് എത്തി. സ്ത്രീത്വത്തെ അപമാനിച്ചതടക്കം കുറ്റങ്ങള്‍ ശ്രീനാഥ് ഭാസി ചെയ്‌തെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ശ്രീനാഥ് ഭാസി പ്രകോപിതനാകാനുള്ള കാരണം വ്യക്തമാകുന്നതിനായി അഭിമുഖത്തിന്റെ വിഡിയോ ദൃശ്യം ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

‘ചട്ടമ്പി’ എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ആയിരുന്നു ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത്. ഈ മാസം 22 ന് ആണ് അവതാരക ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കിയത്. കൊച്ചിയിൽ ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യപ്രവര്‍ത്തകയുടെ പരാതിയിൽ പറയുന്നത്. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ താന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം. ‘എന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ എന്നെ അപമാനിച്ചതിന്‍റെ പേരില്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ല’- ശ്രീനാഥ് ഭാസി പറഞ്ഞു.

അതേസമയം, മറ്റൊരു അഭിമുഖത്തിൽ നടൻ അവതാരകനെ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറയുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതുകൂടി മുൻനിർത്തിയാകും ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യംചെയ്യുക.

More in Malayalam Breaking News

Trending

Recent

To Top